Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകൃതിവിരുദ്ധ പീഡനം : 48 കാരന് 20 വർഷം കഠിനതടവും 10000 രൂപാ പിഴയും

Sexual Harassment Pocso Kottayam
ലൈംഗികാതിക്രമം പോക്സോ കോട്ടയം

എ കെ ജെ അയ്യര്‍

, ബുധന്‍, 23 ഒക്‌ടോബര്‍ 2024 (19:45 IST)
കോട്ടയം : ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 കാരന് കോടതി 20 വർഷം കഠിന തടവും പതിനായിരം രൂപാ പിഴയും വിധിച്ചു. കൂരോപ്പട കോത്തല ഭാഗത്ത് പുതുപ്പറമ്പിൽ റ്റി.പി. ഷിജുവിനെ കോട്ടയം അതിവേഗ പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
 
2023 ലായിരുന്നു കേസിനാസ്പദമാ സംഭവം നടന്നത്. പരാതിയെ ഉടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത് പാമ്പാടി പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.എച്ച്.ഒ സുവർണ്ണകുമാറാണ്. 
 
 പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.പിഴ തുക അടച്ചില്ലെങ്കിൽ ആറു മാസം കൂടി ശിക്ഷ അനുഭവിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അന്‍വറിനെ അറിയില്ല'; ശക്തിപ്രകടനത്തിനു കാശ് കൊടുത്ത് ആളെയിറക്കി, കൈയോടെ പിടികൂടി സോഷ്യല്‍ മീഡിയ (വീഡിയോ)