Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡേകെയറിലെ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം : മദ്ധ്യവയസ്കൻ പിടിയിൽ

ഡേകെയറിലെ കുട്ടികൾക്കെതിരെ  ലൈംഗികാതിക്രമം : മദ്ധ്യവയസ്കൻ പിടിയിൽ

എ കെ ജെ അയ്യര്‍

, ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (21:13 IST)
തൃശൂർ: ഡേ കെയറിലെ ഏഴും നാലും വയസു മാത്രം പ്രായമുള്ള പെൺകുഞ്ഞുങ്ങൾക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ 54 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡേ കെയർ സ്ഥാപന നടത്തിപ്പു കാരനായ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ്  എന്ന ബാബുവാണ് പിടിയിലായത്. 
 
മാതാപിതാക്കൾ സംരക്ഷിക്കാൻ ഏൽപ്പിച്ച കുട്ടികളെയാണ് ഇയാൾ സ്ഥാപനത്തിൽ വച്ച് പല സമയങ്ങളിൽ പീഡിപ്പിച്ചു എന്നാണ് പരാതി.
 
കുഞ്ഞുങ്ങളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടികളോടെ ചോദിച്ചപ്പോഴാണ് കാര്യം മനസിലായതും തുടർന്നു പോലീസിൽ പരാതി നൽകിയതും. 
 
എന്നാൽ പോലീസ് കേസെടുത്തതോടെ ലോഗൻസ് ഒളിവിൽ പോവുകയും പുതുക്കാട് വച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പോലീസ് സബ് ഇൻസ്പെക്ടർ വൈശാഖിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ പിടിയിലായതും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് നിരോധനം വരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം