Webdunia - Bharat's app for daily news and videos

Install App

യുവതിയെ പീഡിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തയാൾ 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

എ കെ ജെ അയ്യർ
വ്യാഴം, 21 മാര്‍ച്ച് 2024 (18:42 IST)
പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തയാൾ 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി. മലപ്പുറം മൂത്തേടം തച്ചേടത്ത് വീട്ടിൽ സുരേഷ് കെ.നായർ എന്ന 54 കാരനാണ് പോലീസ് പിടിയിലായത്.
 
യുവതിയെ പീഡിപ്പിച്ച ശേഷം യുവതിയുടെ നഗ്നവീഡിയോ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ പണം തട്ടിയെടുത്തത്. തിരുവല്ലയിലെ തോട്ട എന്ന സ്ഥലത്തു താമസിച്ചിരുന്ന ഇയാളുടെ ബന്ധുവീട്ടിൽ എത്തിയ സുരേഷ് അയൽപക്കത്തുള്ള യുവതിയുമായി അടുപ്പമായി.
 
ഭർതൃമതിയായ യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നു. എന്നാൽ ഇവർ അറിയാതെ ഇവരുടെ നഗ്നവീഡിയോ പകർത്തിയ സുരേഷ് പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും പല തവണയായി പണം തട്ടിയെടുക്കുകയുമായിരുന്നു.
 
ഭർത്താവ് നാട്ടിലെത്തിയപ്പോൾ യുവതിയും ഭർത്താവും പോലീസിൽ പരാതി നൽകിയതോടെ സുരേഷ് മുംബൈയിലേക്ക് കടന്നു. പിന്നീട് പല സ്ഥലങ്ങളിലും വ്യാജ വിലാസത്തിൽ ഒളിവിൽ കഴിഞ്ഞു. തിരുവല്ല ഡി.വൈ.എസ്.പി അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments