Publish Date: Fri, 07 Apr 2023 (13:55 IST)
Updated Date: Fri, 07 Apr 2023 (13:54 IST)
കൊല്ലം: രണ്ടു വർഷങ്ങൾക്ക് മുമ്പ് കൊലചെയ്യപ്പെട്ട സ്.എഫ്.ഐ പ്രവർത്തകന്റെ പിതാവ് തൂങ്ങിമരിച്ചു. വള്ളിക്കുന്നം പടയണിവട്ടം പുത്തൻചന്തയ്ക്കടുത്തു കുറ്റിയിൽ തെക്കേതിൽ അമ്പിളി എന്ന 52 കാരനാണ് ഓച്ചിറ ക്ളാപ്പനയിലെ കുടുംബ വീട്ടിൽ തൂങ്ങിമരിച്ചത്.
രണ്ടു വർഷം മുമ്പാണ് അഭിമന്യു എന്ന പതിനാറുകാരൻ സഹോദരൻ അനന്തുവുമൊത്ത് വള്ളിക്കുന്നം പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനു പോയപ്പോൾ കുത്തേറ്റു മരിച്ചത്. അഭിമന്യുവിന്റെ സഹോദരൻ അനന്തുവും ആർ.എസ്.എസ് പ്രവത്തകരും തമ്മിലുള്ള മുൻ വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
ഒരു വർഷത്തിന് ശേഷം അഭിമന്യുവിന്റെ മാതാവും അമ്പിളിയുടെ ഭാര്യയുമായ ബീന കാൻസർ ബാധിച്ചു മരിച്ചിരുന്നു. മരണകാരണം കണ്ടെത്തിയിട്ടില്ല.