Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ എംപിയും ഇപ്പോഴത്തെ എംപിയും പൂജ്യം, ഷാഫിയും 'സ്‌കൂട്ടായി'; വയനാടിനായി ധനസഹായം നൽകിയവർ ഇവരൊക്കെ

വയനാട് മുൻ എംപി രാഹുൽ ഗാന്ധി, ഇപ്പോഴത്തെ എംപി പ്രിയങ്ക ഗാന്ധി എന്നിവർ ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിട്ടില്ല

Shafi Parambil, Palakkad, Kerala Election 2026, Shafi Parambil will contest in Palakkad, ഷാഫി പറമ്പില്‍, പാലക്കാട്, ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കും
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസത്തിനു ജനപ്രതിനിധികൾ നൽകിയ ധനസഹായത്തിന്റെ കണക്കുകൾ പുറത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു എംഎൽഎമാരും എംപിമാരും നൽകിയ സംഭാവനയുടെ വിവരങ്ങളാണ് വിവരാവകാശ അപേക്ഷ പ്രകാരം ധനവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. വിവരാവകാശം അപേക്ഷിച്ച ഫെയ്‌സ്ബുക്ക് കൺന്റ് ക്രിയേറ്റർ അജയ് ബാലചന്ദ്രൻ ഫെയ്‌സ്ബുക്കിലൂടെയാണ് വിവരങ്ങൾ പങ്കുവെച്ചത്. 
 
വയനാട് മുൻ എംപി രാഹുൽ ഗാന്ധി, ഇപ്പോഴത്തെ എംപി പ്രിയങ്ക ഗാന്ധി എന്നിവർ ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിട്ടില്ല. ഷാഫി പറമ്പിൽ, സുരേഷ് ഗോപി എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാത്തവരുടെ കൂട്ടത്തിലുണ്ട്. 
 
അജയ് ബാലചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം: 
 
വയനാട് ദുരന്തത്തെത്തുടർന്ന് സി എം ഡി ആർ എഫ് ഫണ്ടിലേയ്ക്ക് ഏതൊക്കെ എം എൽ എമാരും എം പിമാരും ധനസഹായം നൽകിയിട്ടുണ്ട് എന്ന് ധനകാര്യ (ഫണ്ട്‌സ്) വകുപ്പിലേയ്ക്ക് ഒരു വിവരാവകാശാപേക്ഷ ഇട്ടു. ഞാൻ ഒരു ചെറിയ തുക സംഭാവന ചെയ്തിട്ടുള്ള ആളാണ്. ഏതൊക്കെ ജനപ്രതിനിധികൾ കൊടുത്തു എന്നറിയണമല്ലോ? 
 
ട്രാൻസാക്ഷൻ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാൻസാക്ഷനുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത്. (അജയ് ബാലചന്ദ്രൻ എഴുതിയ പോസ്റ്റ്) ഇങ്ങനെ വിവരങ്ങൾ ക്രോഡീകരിച്ച് നൽകിയ ധനകാര്യവകുപ്പിന് നന്ദി. അവർ തന്ന അതേ ഓർഡറിലാണ് ഇതെഴുതിയിരിക്കുന്നത്. പകർത്തി എഴുതിയതിൽ കഴിയുന്നത്ര തെറ്റുണ്ടാവാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. 
 
എംപിമാർ: 
 
1. ഡോ. വി ശിവദാസൻ: 1,10,000
2. ജോൺ ബ്രിട്ടാസ്: 1,10,000 
3. കെ രാധാകൃഷ്ണൻ: 1,00,000
4. ഹൈബി ഈഡൻ: 1,00,000
5. ബെന്നി ബഹനാൻ : 1,00,000 
6. എം കെ രാഘവൻ: 1,00,000 
7. ജെബി മാത്തർ ഹിഷാം : 1,00,000 
8. ആന്റോ ആന്റണി പുന്നതാണിയിൽ: 1,00,000 
9. എൻ കെ പ്രേമചന്ദ്രൻ: 1,00,000 
10. രാജ്‌മോഹൻ ഉണ്ണിത്താൻ: 1,00,000
 
എംഎൽഎമാർ: 
 
1. പിണറായി വിജയൻ 1,00,000
2. കെ എൻ ബാലഗോപാൽ 1,00,000
3. പി രാജീവ് 1,22,222
4. ഡോ. ആർ ബിന്ദു: 2,00,000
5. പി പ്രസാദ്: 1,00,000
6. ജി ആർ അനിൽ: 1,00,000
7. സജി ചെറിയാൻ: 1,00,000 
8. വി എൻ വാസവൻ: 1,00,000 
9. ജെ ചിഞ്ചുറാണി: 1,00,000 
10. വീണ ജോർജ്ജ്: 1,00,000 
11. എം ബി രാജേഷ്: 98,185
12. രാമചന്ദ്രൻ കടന്നപ്പള്ളി: 1,00,000 
13. പി എ മുഹമ്മദ് റിയാസ്: 1,00,000 
14. കെ കൃഷ്ണൻകുട്ടി: 1,00,000 
15. കെ രാജൻ: 98,185
16. വി ശിവൻകുട്ടി: 1,00,000 
17. എ കെ ശശീന്ദ്രൻ: 98,185
18. ഒ ആർ കേളു: 1,00,000
19. വി അബ്ദുറഹിമാൻ 1,00,000
20. കെ ബി ഗണേശ് കുമാർ 1,00,000 
21. റോഷി അഗസ്റ്റിൻ: 98,185
22. എം വി ഗോവിന്ദൻ മാസ്റ്റർ: 50,000
23. എൻ ജയരാജ്: 1,00,000 
24. ചിറ്റയം ഗോപകുമാർ: 1,00,000 
25. വി ഡി സതീശൻ: 1,00,000 
26. രമേശ് ചെന്നിത്തല: 50,000
27. ടി സിദ്ദിഖ്: 50,000
28. സി ആർ മഹേശ്: 50,000
29. ജോൺ ഫെർണാണ്ടസ്: 25,000
30. ടി ജെ വിനോദ്: 50,000
31. എം എൽ എ ഓഫീസ്, നിലമ്പൂർ: 50,000
32. എ എൻ ഷംസീർ: 98,185
33. മാത്യു ടി തോമസ്: 50,000 
34. വാഴൂർ സോമൻ: 1,45,500
35. സെബാസ്റ്റ്യൻ കുളത്തുങ്കൽ 50,000
36. അൻവർ സാദത്ത്: 50,000
37. ഇ ചന്ദ്രശേഖർ: 50,000 
38. സി കെ ആശ: 50,000 
39. വി ശശി: 50,000
40. ഇ കെ വിജയൻ: 50,000 
41. പി ബാലചന്ദ്രൻ: 50,000 
42. വി ആർ സുനിൽ കുമാർ 50,000 
43. ജി എസ് ജയലാൽ 50,000 
44. എം വിജിൻ: 50,000 
45. എച്ച് സലാം 50,000 
46. ജെനിഷ് കുമാർ കെ യു 50,000 
47. അൻസലൻ കെ 50,000 
48. സി കെ ഹരീന്ദ്രൻ: 50,000
49. രാജഗോപാലൻ: 50,000 
50. ബാബു കെ (നെന്മാറ) 50,000
51. പി എസ് സുനിൽ (പുനലൂർ) 50,000 
52. എൻ കെ അക്ബർ (ഗുരുവായൂർ) 50,000 
53. ആന്റണി ജോൺ (കോതമംഗലം) 50,000 
54. ചിത്തരഞ്ജൻ (ആലപ്പുഴ) 50,000 
55. വി ജോയ് (വർക്കല) 50,000 
56. കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000
57. പി മമ്മിക്കുട്ടി (ഷോർണൂർ) 50,000
58. എ സി മൊയ്ദീൻ (കുന്നംകുളം) 50,000
59. ഡി കെ മുരളി (വാമനപുരം) 50,000 
60. മുരളി പെരുനെല്ലി (മണലൂർ) 50,000 
61. എം നൗഷാദ് (ഇരവിപുരം) 50,000 
62. എ പ്രഭാകരൻ (മലമ്പുഴ) 50,000 
63. കെ ഡി പ്രസേനൻ (ആലത്തൂർ) 50,000 
64. കെ പ്രേംകുമാർ (ഒറ്റപ്പാലം) 50,000
65. കെ കെ രാമചന്ദ്രൻ 50,000
66. ടി പി രാമചന്ദ്രൻ (പേരാമ്പ്ര) 50,000 
67. കെ ശാന്തകുമാരി (കൊങ്ങാട്) 50,000 
68. ഐ ബി സതീശ് (കാട്ടാക്കട) 50,000 
69. പി വീ ശ്രീനിജിൻ (കുന്നത്തുനാട്) 50,000 
70. ജി സ്റ്റീഫൻ (അരുവിക്കര) 50,000 
71. ഡോ. സുജിത്ത് വിജയൻപിള്ള 50,000
72. കെ വി സുമീഷ് (അഴീക്കോട്) 50,000 
73. തോട്ടത്തിൽ രവീന്ദ്രൻ 50,000 
74. കെ എൻ ഉണ്ണികൃഷ്ണൻ (വൈപ്പിൻ) 50,000 
75. ദലീമ (അരൂർ) 50,000 
76. കെ കെ ശൈലജ ടീച്ചർ (മട്ടന്നൂർ) 50,000
77. സേവിയർ ചിറ്റിലപ്പള്ളി 50,000 
78. സി എച്ച് കുഞ്ഞമ്പു: 50,000 
79. സജീവ് ജോസഫ്: 50,000 
80. മധുസൂദനൻ: 50,000 
81. നന്ദകുമാർ പി: 50,000 
82. പി വി അൻവർ: 50,000 
83. കെ ജെ മാക്‌സി: 50,000 
84. പി പി സുമോദ് 50,000 
85. എം മുകേഷ്: 50,000 
86. എം എസ് അരുൺകുമാർ 50,000 
87. അംബിക ഒ എസ് 50,000 
88. പി കെ കുഞ്ഞാലിക്കുട്ടി: 50,000
89. ഡോ. എം കെ മുനീർ: 50,000 
90. എൻ എ നെല്ലിക്കുന്ന്: 50,000 
91. പി ഉബൈദുള്ള: 50,000 
92. പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ: 50,000 
93. അബ്ദുൾ ഹമീദ്: 50,000 
94. അഡ്വ. യു എ ലത്തീഫ്: 50,000 
95. നജീബ് കാന്തപുരം: 50,000 
96. കുരുക്കോലി മൊയ്ദീൻ: 50,000
97. എ കെ എം അഷറഫ്: 50,000 
98. പി കെ ബഷീർ: 50,000
99. എൻ ഷംസുദ്ദീൻ: 50,000
100. കെ പി എ മജീദ്: 50,000
101. മഞ്ഞളാംകുഴി അലി: 50,000 
102. ടി വി ഇബ്രാഹീം 50,000 
103. ഇ ടി ടൈസൺ: 50,000 
104. കടകമ്പള്ളി സുരേന്ദ്രൻ: 50,000 
105. കാനത്തിൽ ജമീല: 50,000 
106. എ രാജ: 50,000
107. പ്രമോദ് നാരായണൻ: 50,000 
108. ഉമ തോമസ്: 50,000 
109. തിരുവഞ്ചൂർ രാധാകൃഷ്ണൻ: 50,000 
110. എ പി അനിൽകുമാർ: 50,000 
111. കെ എം സച്ചിൻ ദേവ്: 50,000 
112. പ്രതിഭ ഹരി: 50,000 
113. കെ ടി ജലീൽ: 3,00,000
114. പി ടി എ റഹീം: 50,000 
115. ലിന്റോ ജോസഫ്: 50,000
116. എം എം മണി: 50,000 
117. വി കെ പ്രശാന്ത്: 50,000 
118. മുഹമ്മദ് മുഹ്‌സിൻ: 50,000
119. അഡ്വ ജോബ് മൈക്കേൽ: 50,000 
120. പി സി വിഷ്ണുനാഥ്: 50,000
121. ടി ജെ സനീഷ് കുമാർ ജോസഫ്: 50,000 
 
ഇതൊരു റോ ഡേറ്റ പോസ്റ്റാണ്. കൂടുതൽ വിശകലനത്തിന് മുതിരുന്നില്ല. ഏറ്റവും ഉയർന്ന തുക നൽകിയ ജനപ്രതിനിധി (എം പി ആയാലും എം എൽ എ ആയാലും) ശ്രീ കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപ. എല്ലാവരും കൊടുത്തിട്ടില്ല എന്നത് വ്യക്തം. ആരൊക്കെ കൊടുത്തില്ല എന്നത് ഈ പോസ്റ്റിൽ പരിശോധിക്കുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശ്ചിമേഷ്യൻ യുദ്ധം , എല്പിജിക്ക് നിയന്ത്രണം വന്നേക്കും, റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഇന്ത്യ