മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമയായ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാര്‍ത്ത ചാനലിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ചത്. ഇവര്‍ ഒളിവിലാണെന്ന് തൊടുപുഴ പോലീസ് പറയുന്നു.
ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ മങ്ങാട്ടുകവലയിലാണ് കറുത്ത ജീപ്പിലെത്തിയ അഞ്ചംഗ സംഘം ഷാജനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പോലീസാണ് ഷാജനെ ആശുപത്രിയിലെത്തിച്ചത്.