Webdunia - Bharat's app for daily news and videos

Install App

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സീറ്റ് കിട്ടാത്തതില്‍ ഷമാ മുഹമ്മദിനു അതൃപ്തി

സ്ത്രീകളുടെ വോട്ടുകള്‍ ഇപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്കാണ് പോകുന്നതെന്നും അതു തിരിച്ചെത്തിക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്നും ഷമാ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു

രേണുക വേണു
ശനി, 9 മാര്‍ച്ച് 2024 (18:22 IST)
Shama mohamed

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ എഐസിസി വക്താവ് ഷമാ മുഹമ്മദിനു അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ഷമ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ടെന്നും നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഷമാ പറഞ്ഞു. 
 
കേരളത്തിലെ 51 ശതമാനം ജനങ്ങളും സ്ത്രീകളാണ്. 96% സാക്ഷരതയുള്ള സംസ്ഥാനമാണ്. സ്ത്രീകള്‍ മുന്നോട്ടു വരണമെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുടെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അമ്പത് ശതമാനം മുഖ്യമന്ത്രിമാര്‍ സ്ത്രീകളായിരിക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സ്ത്രീകള്‍ സദസ്സില്‍ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണം. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. എന്നാല്‍ വനിതാ ബില്‍ പാസായതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ഒരു വനിതാ സ്ഥാനാര്‍ഥി മാത്രമാണ് ഉള്ളത്. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം വേണം. ആലത്തൂരില്‍ രമ്യക്ക് സീറ്റ് കിട്ടിയത് സംവരണ മണ്ഡലം ആയതുകൊണ്ടാണ്,' രമ്യ പറഞ്ഞു. 
 
സ്ത്രീകളുടെ വോട്ടുകള്‍ ഇപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്കാണ് പോകുന്നതെന്നും അതു തിരിച്ചെത്തിക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്നും ഷമാ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments