Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിഞ്ഞ ഏഴര വര്‍ഷം സഹിച്ചത് തികഞ്ഞ മാനസിക പീഡനം: ശശി തരൂര്‍

കഴിഞ്ഞ ഏഴര വര്‍ഷം സഹിച്ചത് തികഞ്ഞ മാനസിക പീഡനം: ശശി തരൂര്‍
, ബുധന്‍, 18 ഓഗസ്റ്റ് 2021 (12:39 IST)
ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തനായതിനു പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എംപി. കഴിഞ്ഞ ഏഴര വര്‍ഷം തികഞ്ഞ മാനസിക പീഡനമാണ് താന്‍ സഹിച്ചതെന്ന് ശശി തരൂര്‍ പറഞ്ഞു. കേസില്‍ വിധി വന്നതിനു പിന്നാലെയാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. ഓണ്‍ലൈനിലൂടെയായിരുന്നു ശശി തരൂര്‍ കേസിന്റെ നടപടികള്‍ നിരീക്ഷിച്ചത്. 

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. 2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വാദിച്ചത്. എന്നാല്‍, ഈ വാദങ്ങളെ കോടതി തള്ളി. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എച്ച്ഡി‌എഫ്‌സി ഓഹരിയിൽ കുതിപ്പ്, 56,000 പിന്നിട്ട് സെൻസെക്‌സ്