Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

Shashi Tharoor

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 16 ഫെബ്രുവരി 2025 (17:55 IST)
തെറ്റുണ്ടെങ്കില്‍ കാണിച്ചു തരണമെന്നും അഭിപ്രായങ്ങള്‍ ഇനിയും പറയുമെന്ന് ശശി തരൂര്‍. ഇടതു സര്‍ക്കാരിന്റെ വ്യവസായ നേട്ടങ്ങളെ കുറിച്ചുള്ള ലേഖനത്തിന് പിന്നാലെ വന്ന വിമര്‍ശനങ്ങളില്‍ മറുപടി പറയുകയായിരുന്നു ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ട് ആപ്പ് നേട്ടങ്ങള്‍ക്ക് തുടക്കമിട്ടത് ആന്റണി- ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളാണെന്ന് പറഞ്ഞ തരൂര്‍ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെയും  പ്രശംസിച്ചിരുന്നു. അന്ന് തുടങ്ങിവച്ച നേട്ടങ്ങള്‍ ഇടതുസര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയെന്ന് ശശി തരൂര്‍ പറഞ്ഞു. ഇതാണ് വിവാദമായത്.
 
പിന്നാലെ ശശി തരൂരിനെ പിന്തുണച്ച് സിപിഎം നേതാക്കളും രംഗത്തെത്തി. ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു. ശശിതരൂര്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും അതിലൊരു തെറ്റുമില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാലും മുതിര്‍ന്ന സിപിഎം നേതാവ് എം പി ജയരാജനും പറഞ്ഞു.
 
ലോകത്തിലെ പ്രമുഖ അവാര്‍ഡുകള്‍ പിണറായി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. നീതി ആയോഗിന്റെ റേറ്റിങ്ങില്‍ നമ്പര്‍ വണ്‍ ആണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. കേരളം ഇന്ത്യയ്ക്ക് അഭിമാനമാണെന്നും അതില്‍ ചെറിയ ഭാഗം മാത്രമാണ് തരൂര്‍ പറഞ്ഞതെന്നും തരൂരിനെ പ്രതിപക്ഷം വിമര്‍ശിക്കുന്നത് ദുഷ്ടലാക്കാണെന്നും എകെ ബാലന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍