Webdunia - Bharat's app for daily news and videos

Install App

'ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍' വിജയികളെ പ്രഖ്യാപിച്ചു: കരുവാരിയിന്‍ കനവുകള്‍ മികച്ച ചിത്രം, ശരത് സുന്ദര്‍ സംവിധായകന്‍

ശ്രീനു എസ്
ചൊവ്വ, 27 ജൂലൈ 2021 (16:13 IST)
തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു.
 
തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്, ജൂറി ചെയര്‍പേഴ്‌സണ്‍ മേനക സുരേഷ്, നിര്‍മ്മാതാവ്  സുരേഷ്‌കുമാര്‍, സംവിധയകനും ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കണ്‍വീനറുമായ ശ്രീവല്ലഭന്‍, ഫെസ്റ്റിവല്‍ പ്രതിനിധികളായ ശരത് ചന്ദ്ര മോഹന്‍, ആനന്ദ് ജെ.എസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
1.ഒന്നാം സമ്മാനം - കരുവാരിയിന്‍ കനവുകള്‍, സംവിധാനം - ശരത് സുന്ദര്‍ 
2.രണ്ടാം സമ്മാനം - ഡീറ്റൊക്‌സ്, സംവിധാനം - അനൂപ് നാരായണന്‍ 
3.മൂന്നാം സമ്മാനം - ഛാത്ര, സംവിധാനം - ജൊബ് മാസ്റ്റര്‍ 
4.മികച്ച ഉളളടക്കം - റിതുയഗ്‌ന, സംവിധാനം - ശ്രെയസ് എസ് ആര്‍ 
5.മികച്ച സംവിധായകന്‍ - ശരത് സുന്ദര്‍, ചിത്രം - കരുവാരിയിന്‍ കനവുകള്‍
6.മികച്ച നടന്‍ - ഡോ ആനന്ദ് ശങ്കര്‍, ചിത്രം - ഡീറ്റൊക്‌സ്
7.മികച്ച നടി - ശിവാനി മേനോന്‍, ചിത്രം - കരുവാരിയിന്‍ കനവുകള്‍
8.മികച്ച ചിത്രസംയോജനം - മില്‍ജോ ജോണി, ചിത്രം - അവര്‍ 
9.മികച്ച ഛായാഗ്രഹണം - സല്‍മാന്‍ ഫാരിസ്, ചിത്രം - അവര്‍ 
10.മികച്ച സംഗീതം - വിപിന്‍ വിന്‍സെന്റ്, ചിത്രം - സൃഷ്ടി 
 
പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 150-ല്‍ പരം ചിത്രങ്ങളില്‍ നിന്നാണ് മേനക സുരേഷിന്റെ നേതൃത്വത്തിലുളള 10 അംഗ ജൂറി പാനല്‍ വിജയികളെ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനവധി ചിത്രങ്ങളാണ് ലഭിച്ചതെന്നും, അതില്‍ നിന്നും വളരെ സൂക്ഷ്മമായി നിരീക്ഷിണത്തിന് ശേഷമാണ് വിധി നിര്‍ണ്ണയം നടത്തിയതെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.  
 
സ്ത്രീ സുരക്ഷ വിഷയമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന 'ഷീ' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം കൂടാതെ ആര്യ, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, മഞ്ചുവാര്യര്‍, മമതാമോഹന്‍ദാസ്, അപര്‍ണ ബാലമുരളി, അനു സിത്താര, ഐശ്വര്യ രാജേഷ്, ശരണ്യ മോഹന്‍, അപര്‍ണ നായര്‍, എസ്ഥര്‍ അനില്‍, രജീനകസാന്‍ട്ര, രാഷി ഖന്ന, ഖുഷ്ബു സുന്ദര്‍, അംബിക, രാധ,  രഞ്ജിനി, പാര്‍വതി ജയറാം, മധുബാല, എഴുത്തുകാരിയും പോര്‍ച്ചുഗീസ് സംവിധായികയുമായ മാര്‍ഗരിഡ മൊറീറ, വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ കെന്‍ഹോംസ്,  അവാര്‍ഡ് നേടിയ ഐറിഷ് നടി ആന്‍ഡ്രിയ കെല്ലി, ബ്രിട്ടീഷ് സംവിധായിക അബിഗയില്‍ ഹിബ്ബര്‍ട്ട് , ക്രൊയേഷ്യന്‍ നടി ഇവാന ഗ്രഹോവാക്, ബ്രിട്ടീഷ് നടന്‍ ക്രിസ് ജോണ്‍സണ്‍, ബ്രിട്ടീഷ് നടിമാരായ ആലീസ് പാര്‍ക്ക് ഡേവിസ്, വെറോണിക്ക ജെഎന്‍ ട്രിക്കറ്റ്, അമേരിക്കന്‍ നടന്‍ ഫ്രെഡ് പാഡില്ല എന്നിവരും അന്താരാഷ്ട്ര പ്രശസ്തരായചലച്ചിത്ര പ്രവര്‍ത്തകരും , സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരും ഫെസ്റ്റിവലിന്റെ ബ്രോഷര്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുളള നവമാധ്യങ്ങളില്‍ പങ്കുവെച്ചു  പിന്തുണ അറിയിച്ചിരുന്നു.
 
സുഗതകുമാരി അവസാനമായി സംസാരിച്ചത് ''ഷീ' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വീഡിയോ അവതരിപ്പിച്ചായിരുന്നു. ഒരു സ്ത്രീയെ സഹായിക്കാന്‍ ജീവന്‍ ത്യജിച്ച് രക്തസാക്ഷിയായ ജടായുവിന്റെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.
 
മേനക, ജലജ, എം ആര്‍ ഗോപകുമാര്‍, വിജി തമ്പി, കിരീടം ഉണ്ണി, തുളസിദാസ്, വേണു നായര്‍, രാധാകൃഷ്ണന്‍, കലാധരന്‍, ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സംവിധായകരായ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് ജി സുരേഷ്‌കുമാര്‍, നടന്‍ സുരേഷ് ഗോപി, മേജര്‍ രവി, രാജസേനന്‍, രാജീവ് അഞ്ചല്‍, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ ഉപദേശക സമിതിയില്‍ ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments