Webdunia - Bharat's app for daily news and videos

Install App

മിസോറം- അസം അതിർത്തിയിൽ സംഘർഷം: ആറ് അസം പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 27 ജൂലൈ 2021 (15:19 IST)
മിസോറാം അതിർത്തിയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിനിടെ അസം പൊലീസിലെ ആറ് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ 50 പോലീസുകാരെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇരു  സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിൽ അക്രമണമുണ്ടായത്.
 
അതിർത്തി പ്രദേശങ്ങളിൽ നിന്ന് വെടിവെയ്‌പ്പുണ്ടായതായും സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എട്ട് കർഷകരുടെ കുടിലുകൾ അജ്ഞാത അക്രമികൾ കത്തിച്ചതിനെത്തുടർന്നാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം അസം മിസോറം അതിർത്തിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാർക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആദരാഞ്ജലി അർപ്പിച്ചു.
 
നേരത്തെ അസം മിസോറാം അതിർത്തിയായ വൈറംഗയിൽ നിന്ന് പിൻമാറാൻ അസം പൊലീസിന് നിർദേശം നൽകണമെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ ഹിമന്ത ബിശ്വ ശർമ്മയോട് ആവശ്യപ്പെട്ടിരുന്നു. അസമിലെ കച്ചര്‍, മിസോറമിലെ കൊലസിബ് ജില്ലകള്‍ക്കിടയിലുള്ള അതിര്‍ത്തി മേഖലയിലാണു സംഘര്‍ഷമുണ്ടായത്.
 
 അതിര്‍ത്തിയിലെ നദിക്കരയില്‍ മിസോറംകാരായ പ്രദേശവാസികള്‍ താമസിച്ചിരുന്ന എട്ടു കുടിലുകള്‍ ഞായറാഴ്ച രാത്രി തകര്‍ത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഘർഷത്തിൽ കച്ചര്‍ ജില്ലാ പൊലീസ് മേധാവി നിംബല്‍ക്കര്‍ വൈഭവ് ചന്ദ്രകാന്ത് അടക്കം അന്‍പതോളം പൊലീസുകാര്‍ക്കു വെടിയേറ്റു.
 
അസമില്‍ ബിജെപിയും മിസോറമില്‍ ബിജെപി കൂടി ഉള്‍പ്പെട്ട സഖ്യത്തില്‍ അംഗമായ മിസോ നാഷണല്‍ ഫ്രണ്ടുമാണു ഭരിക്കുന്നത്. അസമിലെ കച്ചര്‍, ഹയ്‌ലാകന്ദി, കരിംഗഞ്ച് ജില്ലകളും മിസോറമിലെ ഐസോള്‍, കൊലസിബ്, മമിത് ജില്ലകളും തമ്മിലുള്ള 164.4 കിലോമീറ്റര്‍ അതിര്‍ത്തിയിലാണു തര്‍ക്കം. ഈ പ്രദേശങ്ങളിൽ ഇരുസംസ്ഥാനങ്ങളും അവകാശമുന്നയിക്കുന്നതാണ് സംഘർഷം രൂക്ഷമാക്കാൻ ഇടയായത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

അടുത്ത ലേഖനം
Show comments