Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെയൊക്കെ തള്ളാമോ? ; ക്രിസ്തുമസിന് മോദിയെ വീട്ടിലേക്ക് ക്ഷണിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഷീല കണ്ണന്താനം

‘ആല്‍ഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്തുമസാണിത്, മോദിയെ വീട്ടിലേക്ക് ക്ഷണിക്കാന്‍ പദ്ധതിയിട്ടിരുന്നു’: ഷീല കണ്ണന്താനം

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (16:15 IST)
ട്രോളുകളുടെ സ്ഥിരം ഇരയാണ് അല്‍ഫോണ്‍സ് കണ്ണന്താനവും അദ്ദേഹത്തിന്റെ ഭാര്യ ഷീലയും. കണ്ണന്താനം കേന്ദ്ര മന്ത്രിയായപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധപിടിച്ച് പറ്റിയതും തിളങ്ങിയതും ഷീലയായിരുന്നു. ഇപ്പോള്‍ അതൊന്നും അല്ല ചര്‍ച്ചാ വിഷയം. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു കേന്ദ്ര മന്ത്രിമാര്‍ക്കും ക്രിസ്തുമസിനോടനുബന്ധിച്ച് വീട്ടില്‍ വിരുന്നൊരുക്കാന്‍ ഇരുന്നതാണെന്നും എന്നാല്‍ പരിപാടി പിന്നീട് മാറ്റിവച്ചുവെന്നും ഷീലാ കണ്ണന്താനം പറഞ്ഞതാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇത് പറഞ്ഞിരിക്കുന്നത്. 
 
ആല്‍ഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്തുമസാണിത്. അത് ആഘോഷമാക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും വീട്ടില്‍ സ്‌നേഹ വിരുന്നൊരുക്കാന്‍ പരിപാടിയുണ്ടായിരുന്നു. 
 
ഓരോരുത്തര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കണമെന്നുമുണ്ടായിരുന്നു ഇതാണ് ഷീലാ കണ്ണന്താനത്തിന്റെ വാക്കുകള്‍. ഇത്തവണ ക്രിസ്തുമസ് ആഘോഷം എങ്ങനെ എന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് ഷീലാ കണ്ണന്താനം ഇക്കാര്യം വിവരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അടുത്ത ലേഖനം
Show comments