Publish Date: Sat, 24 Oct 2020 (12:58 IST)
Updated Date: Sat, 24 Oct 2020 (13:23 IST)
താനടക്കമുള്ള സത്രീ തടവുകാരെ പൊലീസ് പൂര്‍ണ നഗ്നരാക്കിയെന്ന് ജയില്‍ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കഞ്ചാവ് കേസ് പ്രതി ഷെമീറിന്റെ(32) ഭാര്യ സുമയ്യ. അതിക്രൂരമായാണ് ഷെമീറിനെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചത്. അപസ്മാരമുണ്ട് മര്‍ദ്ദിക്കരുതെന്നു പറഞ്ഞപ്പോള്‍ വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിറ്റേദിവസം ഷെമീര്‍ മരിക്കുകയായിരുന്നുവെന്നും ജാമ്യത്തിലിറങ്ങിയ ഭാര്യ സുമയ്യ പറഞ്ഞു. സ്ത്രീതടവുകാരെ പൂര്‍ണനഗ്നരാക്കുകയും ഇതു തടയാന്‍ ശ്രമിച്ച ജാഫറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഇവര്‍പറഞ്ഞു.
ഷെമീറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും വാരിയെല്ലുകളും നെഞ്ചിലെ എല്ലും ഒടിഞ്ഞതായി കണ്ടെത്തി. ശരിരത്തിലുണ്ടായ നാല്‍പതിലേറെ മുറിവുകളും മരണകാരണമായതായി പറയുന്നു. കഴിഞ്ഞമാസം 30നാണ് ഷമീര്‍ മരിക്കുന്നത്. ഷമീര്‍ തിരുവനന്തപുരം സ്വദേശിയാണ്. ഇയാള്‍ക്കൊപ്പൊം മൂന്നുപേരാണ് കഞ്ചാവ് കേസില്‍ പിടിയിലായിരുന്നത്. സംഭവത്തില്‍ നാല് ജയില്‍ ജീവനക്കാരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.