Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്ങന്നൂർ കൊലപാതകം; കാർ ഓടിക്കാൻ ഷെറിനെ വിളിച്ചപ്പോൾ പിതാവ് അറിഞ്ഞിരുന്നില്ല ആ യാത്ര മരണത്തിലേക്കാണെന്ന്

കാർ നന്നാക്കാൻ തിരുവനന്തപുരത്തേക്ക് മകനേയും കൂട്ടി പോയ പ്രവാസി മലയാളി ഉഴത്തിൽ ജോയി ഒരിക്കലും അറിഞ്ഞില്ല. മരണത്തിന്റെ പാതയിലേക്കാണ് താൻ മകനെ കൂട്ടിക്കൊണ്ടു പോകുന്നതെന്ന്. സ്വത്തുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പലതുമുണ്ടെങ്കിലും മകൻ തന്നെ തന്റെ ഘാതകനാകുമെന

ചെങ്ങന്നൂർ കൊലപാതകം; കാർ ഓടിക്കാൻ ഷെറിനെ വിളിച്ചപ്പോൾ പിതാവ് അറിഞ്ഞിരുന്നില്ല ആ യാത്ര മരണത്തിലേക്കാണെന്ന്
ചെങ്ങന്നൂർ , തിങ്കള്‍, 30 മെയ് 2016 (14:22 IST)
കാർ നന്നാക്കാൻ തിരുവനന്തപുരത്തേക്ക് മകനേയും കൂട്ടി പോയ പ്രവാസി മലയാളി ഉഴത്തിൽ ജോയി ഒരിക്കലും അറിഞ്ഞില്ല. മരണത്തിന്റെ പാതയിലേക്കാണ് താൻ മകനെ കൂട്ടിക്കൊണ്ടു പോകുന്നതെന്ന്. സ്വത്തുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പലതുമുണ്ടെങ്കിലും മകൻ തന്നെ തന്റെ ഘാതകനാകുമെന്നും ജോയി കരുതിയില്ല.
 
ഏതാനും നാളുകളായി ഷെറിനും പിതാവ് ജോയി‌യിക്കും ഇടയിൽ സ്വത്ത് തർക്കങ്ങൾ പതിവായിരുന്നു. ഡ്രൈവർ വരാത്തതിനെത്തുടർന്നായിരുന്നു ജോയി കാറോടിക്കാൻ ഷെറിനെ വിളിച്ചത്. യാത്രയ്ക്കിടയിൽ തർക്കമുണ്ടായതിനെത്തുടർന്ന് ഷെറിൻ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 
 
അബദ്ധവശാൽ വെടിവെച്ചതാണെന്ന് ഷെറിൻ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ നാലു തവണ വെടിവെച്ചുവെന്ന് ഉറപ്പായതോടെ കരുതികൂട്ടി കൊലപാതകം തന്നെയായിരുന്നു ഷെറിന്റെ ഉദ്ദേശമെന്നും വ്യക്തമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷെറിൻ അമേരിക്കൻ പൗരനോ? പൗരത്വം പ്രശ്നമാകും