Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ട്ചെയ്‌ത് ജയിപ്പിച്ചാൽ മണ്ഡലത്തില്‍ ബീഫ് എത്തിക്കാം; പ്രസ്താവനയെ ചോദ്യം ചെയ്ത് ശിവസേന

മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് സംസാരിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ? : ശിവസേന

Mumbai
, തിങ്കള്‍, 3 ഏപ്രില്‍ 2017 (13:56 IST)
മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു ജയിപ്പിച്ചാൽ മണ്ഡലത്തില്‍ നല്ല ബീഫ് എത്തിക്കുമെന്ന ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവനയ്ക്കെതിരെ ശിവസേന. ഓരോ സംസ്ഥാനത്തും ബിജെപി വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് സംസരിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന ചോദിക്കുന്നു.
 
ജയിപ്പിച്ചാൽ ആവശ്യാനുസരണം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കാമെന്നായിരുന്നു ബിജെപി സ്ഥാനാർഥി എൻ.ശ്രീപ്രകാശ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബീഫ് നിരോധനത്തിന്റെ പേരിൽ തനിക്കാരും വോട്ട് ചെയ്യാതിരിക്കരുതെന്നും ശ്രീ പ്രകാശ് അഭ്യർഥിച്ചിരുന്നു. ദേശീയ തലത്തിൽ ഗോവധത്തിനും ബീഫിനും എതിരായ നിലപാട് ബിജെപി എടുക്കുമ്പോഴാണ് മണ്ഡലത്തിൽ നല്ല ബീഫ് ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി ശ്രീപ്രകാശ് രംഗത്തെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ധുനിയമനം എന്ന് പറയണമെങ്കില്‍ രക്തബന്ധം ഉണ്ടാകണം, ജേക്കബ് തോമസിനുള്ള മറുപടി പിന്നീട്; രൂക്ഷ വിമര്‍ശനവുമായി ഇ.പി ജയരാജന്‍