Webdunia - Bharat's app for daily news and videos

Install App

പാലക്കാട് മത്സരിപ്പിക്കാതിരിക്കാന്‍ നീക്കം ?; പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (18:46 IST)
പാര്‍ട്ടി വിടുന്നുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. താന്‍ ഇപ്പോഴും ബിജെപിയുടെ സജീവ പ്രവര്‍ത്തകയാണ്. പുറത്തുവന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ശോഭ വ്യക്തമാക്കി.

പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകള്‍ സമൂഹമാ‍ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാ‍ണ് ശോഭാ സുരേന്ദ്രന്‍ നേരിട്ട് രംഗത്തുവന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭയെ പാലക്കാട് മത്സരിപ്പിക്കാതിരിക്കാന്‍ നീക്കം ശക്തമായെന്നും ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അവരെ മുരളീധരപക്ഷ നേതാവായ കൃഷ്ണകുമാര്‍ ഇടപെട്ട് അകറ്റി നിര്‍ത്തുകയാണെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച  ജനരക്ഷായാത്രയില്‍ നിന്ന് പകുതിയോടെ ശോഭ വിട്ടു നിന്നിരുന്നു. കൂടാതെ, പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ശോഭ പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്ത ശക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments