Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ടു നിരോധനം വൻ ദുരന്തം, ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ - കേന്ദ്രത്തെ പരിഹസിച്ച് മമത രംഗത്ത്

നോട്ടു നിരോധനം വൻ ദുരന്തം, ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ - കേന്ദ്രത്തെ പരിഹസിച്ച് മമത രംഗത്ത്

നോട്ടു നിരോധനം വൻ ദുരന്തം, ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ - കേന്ദ്രത്തെ പരിഹസിച്ച് മമത രംഗത്ത്
കൊൽക്കത്ത , തിങ്കള്‍, 6 നവം‌ബര്‍ 2017 (18:06 IST)
നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ടുനിരോധനത്തിന്റെ ഒന്നാം വർഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് മമതയുടെ പ്രസ്താവന.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ നോട്ടു നിരോധനം വൻ ദുരന്തമായിരുന്നു. അതിനു ശേഷം നടപ്പാക്കിയ ജിഎസ്ടി ജനങ്ങളെ ദ്രോഹിക്കാനുള്ളതായിരുന്നു. ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ ആണെന്നും മമത ട്വിറ്ററിലൂടെ  പരിഹസിച്ചു.

രാജ്യത്തിന്റെ സമ്പത്തിക വളർച്ച തകർക്കാൻ ജിഎസ്ടി കാരണമായെന്നും മമത കൂട്ടിച്ചർത്തു. ഇതോടെ നമ്മുടെ തൊഴിലവരസരങ്ങള്‍ ഇല്ലാതായി. ചരക്കു സേവന നികുതി കച്ചവട മേഖലയ്ക്ക് ക്ഷതമേല്‍പ്പിച്ചതിനൊപ്പം സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. ജിഎസ്ടി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബർ 8 കരിദിനമായി ആചരിക്കണമെന്നും മമത ട്വിറ്ററിൽ കുറിച്ചു. 2016 നവംബർ 8നാണ് കേന്ദ്ര സർക്കാർ 1000,​ 500 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. അതേസമയം, നവംബർ 8 കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കാൻ ബിജെപി ഒരുങ്ങുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി ഇന്ത്യയെ അമ്മാനമാടുന്നു, നോട്ടുനിരോധനം വിവരക്കേട്: തോമസ് ഐസക്ക്