ആർഎസ്എസ് തീരുമാനിച്ചാല്‍ പിണറായി കേരളത്തില്‍ പുറത്തിറങ്ങി നടക്കില്ല: ശോഭാ സുരേന്ദ്രൻ
ആർഎസ്എസ് തീരുമാനിച്ചാൽ മുഖ്യമന്ത്രി കേരളത്തിൽ പുറത്തിറങ്ങി നടക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആർഎസ്എസ് തീരുമാനമെടുത്താൽ മുഖ്യമന്ത്രിക്ക് കേരളത്തിലും പുറത്തിറങ്ങി നടക്കാനാകില്ല. ജനാധിപത്യ രീതിയിൽ സിപിഎമ്മിന് ശവമഞ്ചമൊരുക്കുമെന്നും ഇവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ മംഗലൂരുവില്‍ മാത്രമല്ല ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്‌ണന്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മംഗലാപുരത്ത് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് തടയുമെന്ന് ആർഎസ്എസ് പറഞ്ഞിരുന്നു. എന്നാൽ അവസാന നിമിഷം അവർ ആ നിലപാടിൽ നിന്ന് പിന്മാറുകയും, പരിപാടിയിൽ പങ്കെടുത്ത പിണറായിയുടെ രൂക്ഷ വിമർശനങ്ങളും പരിഹാസവും ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.