Webdunia - Bharat's app for daily news and videos

Install App

പ്രസാദവിതരണം പാടില്ല, സാമൂഹിക അകലം പാലിക്കണം: ആരാധനാലയങ്ങൾ തുറക്കാനുള്ള നിർദേശങ്ങൾ ഇങ്ങനെ

Webdunia
വെള്ളി, 5 ജൂണ്‍ 2020 (19:42 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്രനിർദേശങ്ങൾ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടിലിരിക്കണമെന്നാണ് കേന്ദ്ര നിർദേശം. അത് ഇവിടെയും നടപ്പിലാക്കും. ആരാധനാലയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. കയ്യിൽ മാസ്‌കോ തൂവാലയോ കരുതിയിരിക്കണം.ആരാധനാലയങ്ങളിൽ കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്‍റുകളുണ്ടാവണം.സാമൂഹിക അകലം പാലിക്കണം എന്നിവയാണ് പ്രധാനനിർദേശങ്ങൾ.
 
ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേള്‍പ്പിക്കണം.പായ, വിരിപ്പ് എന്നിവ ആളുകൾ തന്നെ കൊണ്ടുവരണം കൂടാതെ അന്നദാനം ചോറൂണ് പ്രസാദവിതരണം എന്നിവ പാടുള്ളതല്ല. ഖര ദ്രാവക വസ്‍തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്‍റെയും നിലപാട്. കേന്ദ്രനിർദേശവും ഇങ്ങനെയാണ്.അമ്പലങ്ങളിൽ ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മമവും നല്‍കുവാൻ പാടുള്ളതല്ല.ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഒരുസമയം എത്രപേര്‍ വരണമെന്നതില്‍ ക്രമീകരണം വരുത്തും ആരാധനാലയങ്ങളിൽ രുന്നവരുടെ പേരും ഫോണ്‍ നമ്പറും ശേഖരിക്കും. പേന വരുന്നവര്‍ തന്നെ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments