Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശങ്കയുണർത്തി കൊവിഡ് കണക്കുകളിൽ വൻ വർധന: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് രോഗം സ്ഥിരീകരിച്ചു

മുഖ്യമന്ത്രി
തിരുവനതപുരം , വെള്ളി, 5 ജൂണ്‍ 2020 (18:12 IST)
തിരുവനതപുരം: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിയ രോഗവ്യാപനനിരക്ക് സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകുന്നു എന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ വിദേശങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് പേർക്ക് സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. അതേ സമയം 22 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.
 
ഇന്ന് പാലക്കാട് ജില്ലയിൽ മാത്രം 40 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മലപ്പുറത്ത് 18 പേർക്കും പത്തനംതിട്ടയിൽ 11 പേർക്കും രോഗം സ്ഥിരീകരിച്ചു.പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആദ്യമായി മൂന്നക്കത്തിലേക്കെത്തിയ ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ വിതരണത്തിന് തുടക്കമായി