ഷുഹൈബിന്റെ കൊലപാതകം; പ്രതികൾക്ക് രക്ഷപെടാൻ സർക്കാർ അവസരമൊരുക്കുന്നുവെന്ന് ഉമ്മൻചാണ്ടി

സിപിഐയാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടിയെന്ന് കാനം

Webdunia
ശനി, 17 ഫെബ്രുവരി 2018 (09:48 IST)
യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയാളികൾക്ക് രക്ഷപെടാൻ സർക്കാർ അവസരമൊരുക്കുകയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിശബ്ദത ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 
 
താലിബാൻ മോഡലിലാണ് ഷുഹൈബിനെ വെട്ടീ‌വീഴ്ത്തിയതെന്നാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം.  കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎം കൊടുക്കുന്ന പ്രതികളെ പിടികൂടാനുള്ള നീക്കമാണ് പോലീസിന്റേത്. ഇതിനെതിരെ സംസ്ഥാനത്തെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
അതേസമയം, കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ള പാര്‍ട്ടിയാണ് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോട്ടയത്ത് പ്രതികരിച്ചു. സിപിഐയാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടി. പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും കാനം പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

മക്കളെ കോപ്പിറൈറ്റ് ചുമ്മാതെയാണോ?, ബൈറ്റ്ഡാന്‍സിന്റെ പുതിയ എഐക്കെതിരെ ഹോളിവുഡ്

മാളിലെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ സംഭവം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

മാലിന്യം കത്തിക്കുന്നതിനിടെ തീപിടുത്തം, പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴയെത്തും

അടുത്ത ലേഖനം
Show comments