Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ല: കാനം

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ല: കാനം

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ല: കാനം
കോട്ടയം , ബുധന്‍, 14 ഫെബ്രുവരി 2018 (16:27 IST)
കേരളാ കോണ്‍ഗ്രസിനെ (എം) എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിലുള്ള എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കെഎം മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തി മുന്നോട്ടു പോകാന്‍ സിപിഐക്ക് സാധിക്കില്ല. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സിപിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ധാരണകള്‍ ഉണ്ടാക്കേണ്ടെന്നും സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെ കാനം വ്യക്തമാക്കി.

ബിജെപിക്കെതിരേയുള്ള ഇടതു പാര്‍ട്ടികളുടെ കൂട്ടായ്‌മയാണ് അനിവാര്യം. ഈ പോരാട്ടത്തിന് ഒപ്പം നിര്‍ത്തേണ്ടവരുടെ ജാതകം നോക്കേണ്ടതില്ല. ഇടത് പാര്‍ട്ടികള്‍ ഇപ്പോള്‍ ദുര്‍ബലമാണെന്നും കാനം പറഞ്ഞു.

സിപിഐയാണ് യഥാര്‍ത്ഥ ഇടത് പക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇതിനാലാണ് മുന്നോട്ട് പോകാന്‍ സാധിക്കുന്നത്. സിപിഐ ദുര്‍ബലപ്പെട്ടെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. സിപിഐ ദുര്‍ബലമായാല്‍ ഇടത് മുന്നണി ശക്തമാകുമെന്ന ധാരണ വേണ്ട. സിപിഐ സ്വീക്കരിക്കുന്ന നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ പറയുബോള്‍ അതിനോട് പരിഭവിച്ചിട്ട് കാര്യമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ; ചോദ്യം ചെയ്യല്‍ തുടരുന്നു