Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുഹൈബ് വധം: അക്രമികള്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു - തിരച്ചില്‍ ശക്തമാക്കി പൊലീസ്

ശുഹൈബ് വധം: അക്രമികള്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു - തിരച്ചില്‍ ശക്തമാക്കി പൊലീസ്

Shuhaib murder case
കണ്ണൂർ , ബുധന്‍, 28 ഫെബ്രുവരി 2018 (16:56 IST)
മട്ടന്നൂരില്‍ യൂത്ത് കോൺഗ്രസ് ബ്ളോക്ക് മണ്ഡലം സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു.

മൂന്നു വാളുകളാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ആയുധങ്ങള്‍ കനത്ത പൊലീസ് കാവലിൽ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.

കൊലയ്ക്ക് പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണോ കണ്ടെടുത്തതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ആയുധം കണ്ടെത്തിയ പ്രദേശത്ത് പൊലീസ് തിരച്ചിൽ തുടരുകയാണ്.

ശുഹൈബ് കൊലപ്പെട്ട സ്ഥലത്തിനു രണ്ടു കിലോ മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയാണ് ആയുധങ്ങള്‍ കാണപ്പെട്ടത്. കാടു വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാൾ ലഭിച്ചിരുന്നു.

ആയുധം കണ്ടെത്താൻ കഴിയാത്തത് എന്തു കൊണ്ടാണെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ആരാഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ കൂട്ടുകാരിയായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍ - സംഭവം ചേര്‍ത്തലയില്‍