ശുഹൈബ് വധം: ആഭ്യന്തരവകുപ്പ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി കെ സുധാകരന്‍
ശുഹൈബ് വധം: ആഭ്യന്തരവകുപ്പ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി കെ സുധാകരന്‍
Publish Date: Sat, 24 Feb 2018 (10:57 IST)
Updated Date: Sat, 24 Feb 2018 (10:59 IST)
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ.
കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണുകൾ ആഭ്യന്തരവകുപ്പ് ചോര്‍ത്തുന്നുണ്ടെന്നാണ് സുധാകരന്‍ ആരോപിക്കുന്നത്.
മാധ്യമപ്രവർത്തകരുടെയും കോൺഗ്രസ് നേതാക്കളുടെയും ഫോണ്‍ കോളുകളും ആഭ്യന്തരവകുപ്പ് ചോർത്തുന്നുണ്ട്. സിബിഐ അന്വേഷണം ഒഴിവാക്കാനാണു നീക്കമെന്നും സുധാകരൻ ആരോപിച്ചു. അതേസമയം, സുധാകരന്റെ നിരാഹാര സമരം ആറാം ദിവസത്തിലേക്കു കടന്നു.