Webdunia - Bharat's app for daily news and videos

Install App

അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീലഭാഷയിൽ, തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണെ തമ്പുരാനെ

Webdunia
ചൊവ്വ, 20 ജൂണ്‍ 2023 (16:01 IST)
മലപ്പുറം വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിയിലേക്ക് യൂട്യൂബറായ തൊപ്പി വരികയും അയാളെ കാണുന്നതിനായി കുട്ടികള്‍ തടിച്ച് കൂടിയതുമായ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. യൂട്യൂബില്‍ സഭ്യമല്ലാത്ത രീതിയില്‍ കണ്ടന്റുകള്‍ സൃഷ്ടിക്കുന്ന ഒരു യൂട്യൂബര്‍ക്ക് ലഭിച്ച വരവേല്‍പ്പാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണം. അശ്ലീലമായ രീതിയില്‍ കണ്ടന്റുകള്‍ ചെയ്യുന്ന ഒരു യൂട്യൂബര്‍ക്ക് ചെറുപ്പക്കാരില്‍ നിന്നും ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്നും ചെറിയ കുട്ടികളെ തൊപ്പിയെ പോലുള്ള ആളുകള്‍ വഴിതെറ്റിക്കുന്നുവെന്നും ആളുകള്‍ പറയുന്നു.
 
ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീല്‍. സമൂഹമാധ്യമത്തിലാണ് ഷുക്കൂര്‍ വക്കീല്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്.
 
ഷുക്കൂര്‍ വക്കീലിന്റെ പോസ്റ്റ് വായിക്കാം
 
ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയില്‍ സ്‌ക്കൂള്‍ കുട്ടികളുമായി വര്‍ത്താനം പറഞ്ഞത് . അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത് സന്തോഷ് കീഴാറ്റൂര്‍ അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചതും കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും .
 
അങ്ങിനെ സന്തോഷില്‍ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂ ട്യൂബില്‍ ഞങ്ങള്‍ അയാളെ ടലമൃരവ ചെയ്തപ്പോള്‍ 690 കെ സബ്‌സ്‌ക്രൈബേഴ്സ്
ഇന്‍സ്റ്റയില്‍ 757 കെ ഫോളോവേഴ്‌സ്
അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍ .
രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു.
 
അവള്‍ ഫോളോ ചെയ്യുന്നില്ല , ക്ലാസിലെ ചില ആണ്‍ കുട്ടികള്‍ മോളോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് തൊപ്പിയെ കുറിച്ചു അവള്‍ അറിഞ്ഞത് .' ഫാത്തിമ നിങ്ങള്‍ക്ക് പാട്ടു കേള്‍ക്കല്‍ ഹറാമാണോ ? '
ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് !
തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments