Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് അവനെ തെറി വിളിച്ചതിന് ശേഷം നന്നായി ഉറങ്ങി : ഉണ്ണി മുകുന്ദൻ

Unni mukundan
, ചൊവ്വ, 31 ജനുവരി 2023 (14:10 IST)
മാളികപ്പുറം സിനിമയുമായ്യി ബന്ധപ്പെട്ട് യൂട്യൂബറോട് അപമര്യാദയായി സംസാരിച്ചതിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. താൻ സംസാരിച്ച രീതിയോട് തനിക്ക് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളിൽ ഒട്ടും വിഷമമില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. അച്ഛനും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയേയും മോശമായി പറഞ്ഞാൽ ഇനിയും പ്രതികരിക്കുമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
 
ഈ പ്രശ്നത്തിൻ്റെ പേരിൽ സിനിമയിൽ നിന്നും തന്നെ പുറത്താക്കിയാലും സന്തോഷത്തോടെ പോകുമെന്നും തനിക്ക് ജീവിതത്തിൽ  ഇനി ഒന്നും നേടാനില്ലെന്നും യൂട്യൂബറെ തെറി വിളിച്ച രാത്രി നന്നായി ഉറങ്ങിയെന്നും ഉണ്ണി മുകുന്ദൻ കൂട്ടിചേർത്തു. കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവത്തിൽ സംസാരിക്കവെയാണ് ഉണ്ണി മുകുന്ദൻ തൻ്റെ നിലപാട് ആവർത്തിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുതുതായൊരിത്';ഇരട്ടയിലെ മനോഹരമായ ഗാനം, വീഡിയോ