Webdunia - Bharat's app for daily news and videos

Install App

ഷുക്കൂർ വധം: വിചാരണ കണ്ണൂരിൽ നിന്ന് മാറ്റണമെന്ന് സിബിഐ - എതിര്‍പ്പുമായി പ്രതിഭാഗം

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (13:34 IST)
അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സിബിഐ. തലശ്ശേരി കോടതിയിൽ നിന്ന്​കൊച്ചി സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ്​സിബിഐ  ആവശ്യപ്പെട്ടത്​.

ഷുക്കൂര്‍ വധക്കേസിന്റെ കുറ്റപത്രം പരിഗണിക്കുന്നതിനിടെ സിബിഐ. അന്വേഷണ സംഘമാണ് തലശ്ശേരി കോടതിയില്‍ ഈ ആവശ്യമുന്നയിച്ചത്.

എന്നാല്‍ സിബിഐയുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. സിബിഐ ഇടപെട്ടാണ്​നേരത്തെ കേസ്​തലശേരി കോടതിയിലേക്ക്​മാറ്റിയതെന്നും അടിക്കടി ആവശ്യം മാറ്റുകയാണെന്നും പ്രതിഭാഗം അറിയിച്ചു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ സാഹചര്യം മാറിയെന്നും കോടതി മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗവും വ്യക്തമാക്കി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ടിവി രാജേഷ് എംഎല്‍എ വ്യാഴാഴ്ച കോടതിയില്‍ ഹാജരായി. അതേസമയം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ എത്തിയില്ല.

കേസിലെ 28 മുതൽ 32 വരെയുള്ള പ്രതികൾ കോടതിയിൽ  വിടുതൽ ഹർജി സമർപ്പിച്ചു. ഫെബ്രുവരി 19-നാണ് കേസ് ഇനി പരിഗണിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പത്തുപേര്‍ അറസ്റ്റില്‍

നിയമലംഘനങ്ങൾക്കെതിരെ ഇനി കർശന നടപടി, റോഡിൽ സംയുക്ത പരിശോധനയ്ക്ക് പോലീസും എംവിഡിയും

ഭാര്യയെ തീവെച്ചു കൊലപ്പെടുത്തിയ ഭർത്താവ് 14 വർഷത്തിനു ശേഷം പിടിയിൽ

മഴയെ തുടർന്ന് അവധിയെന്ന് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പ്രചരണം, 17കാരനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

നിങ്ങളൊരു സേവിംഗ്‌സ് അക്കൗണ്ട് ഉടമയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആദായ നികുതി നല്‍കേണ്ടിവരും!

അടുത്ത ലേഖനം
Show comments