Webdunia - Bharat's app for daily news and videos

Install App

എസ്.ഐ ക്ക് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

Webdunia
വ്യാഴം, 23 ജൂണ്‍ 2022 (17:45 IST)
നെയ്യാറ്റിൻകര: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനം തടയാനെത്തിയ പോലീസ് എസ്.ഐ യെ മർദ്ദിച്ച കേസിൽ ധനുവച്ചപുറത്തെ ഐ.എച്.ആർ.ഡി കോളേജിലെ രണ്ട് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും എസ്.എഫ്.ഐ പ്രവർത്തകരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് കോളേജിന് മുന്നിലാണ് സംഭവം ഉണ്ടായത്.
 
കോളേജിലെ മൂന്നാം വര്ഷം ബി.കോം വിദ്യാർത്ഥി പാപ്പനംകോട് സ്വദേശി ഗൗതം ഹർഷ് (23), ബി.എസ്.സി ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ ആറാലുംമൂട് സ്വദേശി ആകാശ് (23) എന്നിവരാണ് പോലീസ് പിടിയിലായത്.
 
ധനുവച്ചപുരത്തെ വി.ടി.എം എൻ.എസ്എസ് കോളേജിലെ ചില വിദ്യാർത്ഥികൾ റോഡിലൂടെ നടന്നുപോയപ്പോൾ ഐ.എച്.ആർ..ഡി കോളേജിനുള്ളിൽ നിന്ന് കല്ലേറുണ്ടായി. പുറത്തുള്ളവർ തിരിച്ചും കല്ലേറ് നടത്തി.
 
വിവരം അറിഞ്ഞെത്തിയ പാറശാല പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ യെയാണ് കോളേജ് ഗേറ്റിനു സമീപം പ്രവർത്തകർ തടയുകയും കൈയേറ്റം ചെയുകയും ചെയ്തത്. പ്രതികൾ ഉടൻ കോളേജിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പ്രതിയെ രാത്രിയോടെ പിടികൂടി. അറസ്റ്റിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി.   
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments