Publish Date: Tue, 08 Mar 2022 (09:24 IST)
Updated Date: Tue, 08 Mar 2022 (09:26 IST)
യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നലെ കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് 529 പേരും മുംബൈയില്‍നിന്ന് 205 പേരുമാണ് ഇന്നു കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178 ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 ഉം യാത്രക്കാര്‍ ഉണ്ടായിരുന്നു.