Webdunia - Bharat's app for daily news and videos

Install App

കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ഫെബ്രുവരി 2025 (14:48 IST)
കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി. സാധനങ്ങള്‍ ലഭിക്കാത്തതിനെതിരെ സിദ്ധാര്‍ത്ഥന്റെ പിതാവ് ടി ജയപ്രകാശ് വൈസ് ചാന്‍സിലര്‍ക്കും ഡീനിനും വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് സിദ്ധാര്‍ത്ഥന്റെ സാധനങ്ങള്‍ എടുക്കുന്നതിനു വേണ്ടി കുടുംബം ഹോസ്റ്റല്‍ മുറിയില്‍ എത്തിയത്.
 
അവിടെ നിന്ന് ഏതാനും സാധനങ്ങള്‍ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ളവ കണ്ടെത്തിയെന്ന് ഡീന്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം ഇന്നലെ കോളേജിലെത്തി. 38 വസ്തുക്കള്‍ ലഭിക്കാനുള്ളതില്‍ 14 എണ്ണം മാത്രമാണ് ലഭിച്ചത്. അതേസമയം കണ്ടെത്തി എന്ന് പറയുന്ന സാധനങ്ങളില്‍ മിക്കതും സിദ്ധാര്‍ത്ഥന്റേതല്ലായിരുന്നു.
 
സിദ്ധാര്‍ത്ഥന്‍ ഉപയോഗിച്ച കണ്ണട, പേഴ്‌സ്, വാച്ച് തുടങ്ങി 24 സാധനങ്ങള്‍ എത്രയും വേഗം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഡീന്‍ ഉറപ്പു നല്‍കിയതിന്റെ പിന്നാലെയാണ് കുടുംബം കിട്ടിയ സാധനങ്ങളുമായി മടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ചെയ്തില്ല; ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെ ട്രംപിന്റെ കുറ്റപ്പെടുത്തല്‍

Donald Trump: വൈറ്റ് ഹൗസിലെ മേശ മാറ്റി ട്രംപ്; കാരണം മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചത്?

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി

സിസേറിയന്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ചു; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന് മൂന്ന് ലക്ഷം രൂപ പിഴ

പൊലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്യും, പണം ആവശ്യപ്പെടും; തട്ടിപ്പ് സൂക്ഷിക്കുക, വിളിക്കേണ്ടത് ഈ നമ്പറില്‍

അടുത്ത ലേഖനം
Show comments