Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും വിവാഹിതരായി അദിതിയും സിദ്ധാര്‍ത്ഥും, ഇത്തവണ രാജസ്ഥാനില്‍!

Aditi Rao Hydari And Siddharth Share New Pics From Their Wedding

നിഹാരിക കെ എസ്

, ബുധന്‍, 27 നവം‌ബര്‍ 2024 (15:00 IST)
അദിതി റാവുവും സിദ്ധാര്‍ത്ഥും വീണ്ടും വിവാഹിതരായി. മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. നേരത്തെ ഇരുവരുടെയും ലളിതമായ വിവാഹം കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഞങ്ങള്‍ മിസ്റ്റര്‍ ആന്റ് മിസിസ് ആയി എന്ന് പറഞ്ഞ് രജിസ്റ്റര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു. മണിരത്‌നം, സുഹാസിനി പോലുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹ ചിത്രങ്ങള്‍ വൈറലായിരുന്നു. സിംപിളായി വിവാഹം നടത്തിയതിന് പ്രശംസിച്ചവരും ഉണ്ട്.
 
എന്നാല്‍ ഇപ്പോള്‍ വീണ്ടും കുറേയേറെ മനോഹരമായ വിവാഹ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അദിതി റാവു ഹൈദാരിയും സിദ്ധാര്‍ത്ഥും. രാജസ്ഥാനിലെ ബിഷന്‍ഗാഡിലുള്ള 230 വര്‍ഷം പഴക്കമുള്ള ആലില ഫോര്‍ട്ടില്‍ നിന്നെടുത്ത മനോഹരമായ ചിത്രങ്ങള്‍ സ്വപ്‌നതുല്യമായ ഒരു വിവാഹമാണ് നടന്നത്. 
 
സബ്യസാചി ഡിസൈന്‍ ചെയ്ത ചുവന്ന ലെഹങ്കയില്‍ രാജകുമാരിയെ പോലെ സുന്ദരിയായി അദിതിയെ കാണാം. വരന്റെ വേഷം ഡിസൈന്‍ ചെയ്തതും സബ്യസാചി തന്നെയാണ്. 'പരസ്പരം കൈ ചേര്‍ത്തു പിടിയ്ക്കുന്നതാണ് ജീവിതത്തില്‍ ഏറ്റവും മനോഹരം' എന്ന് പറഞ്ഞുകൊണ്ടാണ് അദിതി റാവു ഹൈദാരി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; 'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു