സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ. സര്‍വേ നടപടിക്ക് എതിരേ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാവാശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.
ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ ഭാഗം. പദ്ധതിയുടെ ഡിപിആര്‍ അടക്കമുള്ള വിശദാംശങ്ങളിലേക്ക് കോടതി കടന്നിരിക്കുന്നു. ഹര്‍ജിക്കാര്‍ക്ക് പോലുമില്ലാത്ത വാദങ്ങളാണ് കോടതി പരിശോധിക്കുന്നതെന്നും സര്‍ക്കാർ ചൂണ്ടികാട്ടി.
ഹൈക്കോടതി സമീപിച്ച 10 പേരുടെ സര്‍വേ നടപടികളാണ് നേരത്തെ കോടതി തടഞ്ഞിരുന്നത്. നാല് ഹര്‍ജികളിലായി പത്ത് പേരായിരുന്നു സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ഇവരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് താത്‌കാലികമായി തടഞ്ഞത്.