Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവിന്റേത് അവസരവാദം, ലക്ഷ്യം ദേശീയ തലത്തിലെ ആദരവുകൾ: തുറന്നടിച്ച് സിന്ധു ജോയി

മഞ്ജുവിന്റേത് അവസരവാദം, ലക്ഷ്യം ദേശീയ തലത്തിലെ ആദരവുകൾ: തുറന്നടിച്ച് സിന്ധു ജോയി

മഞ്ജുവിന്റേത് അവസരവാദം, ലക്ഷ്യം ദേശീയ തലത്തിലെ ആദരവുകൾ: തുറന്നടിച്ച് സിന്ധു ജോയി
തിരുവനന്തപുരം , തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (10:48 IST)
നവോത്ഥാനം സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തി പുതുവർഷദിനത്തിൽ സംഘടിപ്പിക്കാനൊരുങ്ങുന്ന വനിതാ മതിലിന് ആദ്യം പിന്തുണ നല്‍കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്‌ത നടി മഞ്ജു വാര്യര്‍ക്കെതിരേ വിമര്‍ശനവുമായി സിന്ധു ജോയി രംഗത്ത്.

ദേശീയ തലത്തിൽ വാഗ്‌ദ്ധാനം ചെയ്യപ്പെട്ട ചില അംഗീകാരങ്ങളും ആദരവുകളും ലക്ഷ്യം വെച്ച് മഞ്ജു അവസരവാദ രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സിന്ധു ജോയി വിമര്‍ശിക്കുന്നത്.

വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന വനിതാ കൂട്ടായ്മ തന്നെ മഞ്ജുവിന് പ്രതിരോധം തീർക്കാനായി രൂപീകരിക്കപ്പെട്ടതാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ഇതിനൊരു ഹേതുവായതാണ്. എന്നാൽ നാൽപതാം വയസിലും നിലപാടുകളില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു. മഞ്ജുവിനേക്കാൾ ഉയരത്തിൽ എത്തേണ്ടിയിരുന്ന മറ്റൊരു നടിയായ പാർവതിയാണ് ഇതിൽ ബലിയാടായതെന്നും സിന്ധു പോസ്‌റ്റിൽ കുറിക്കുന്നു.

സിന്ധു ജോയിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

വനിതാമതിലിന് മഞ്ജുവാര്യര്‍ 'ഒടി'വെക്കുമ്പോള്‍

മലയാളിയുടെ 'പെണ്ണത്ത'ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യര്‍; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' എന്ന പെണ്‍കൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു 'വഴിമരുന്ന്' ആയെന്നുമാത്രം. നാല്‍പതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തില്‍ ബലിയാടായി; പാര്‍വതി. മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവള്‍ ഇപ്പോള്‍; അവസരങ്ങളും നന്നേ കുറവ്.

'വനിതാ മതില്‍' ആണ് ഈ പെണ്ണൊരുത്തി ഇപ്പോള്‍ തള്ളിപ്പറയുന്ന സംഭവം.

'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വിഡിയോ യൂട്യൂബില്‍ കിടന്ന് കറങ്ങുന്നുണ്ട് : 'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ-പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം.' ഇതായിരുന്നു ആഹ്വാനം!

നേരം ഇരുട്ടിവെളുത്തപ്പോള്‍ ആയമ്മ നിലപാട് മാറ്റി ഫെയ്സ്ബുക്കില്‍ കുറിപ്പിറക്കി: 'സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണു വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല....പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.'

അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകള്‍, അംഗീകാരങ്ങള്‍, അതിന്റെ ആരവങ്ങള്‍. ഇതിനെ വേണമെങ്കില്‍ അവസരവാദമെന്നും വിളിക്കാം.

വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാന്‍ കരുതുന്നില്ല. അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്.

കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ 'ഒടി'വെക്കാന്‍ ശ്രമിക്കരുത്, അത് ആരായാലും...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവുമായി അവിഹിതമെന്ന്; വീട്ടുജോലിക്കാരിയെ ക്വട്ടേഷന്‍ കൊടുത്ത് കൂട്ട ബലാത്സംഗത്തിനിരയാക്കി - ഭാര്യയും സംഘവും പിടിയില്‍