ഫാദർ കുര്യാക്കോസിന്റെ സംസ്കാരച്ചടങ്ങിനെത്തിയ സിസ്റ്റർ അനുപമയുൾപ്പടെയുള്ള കന്യാസ്ത്രീകളെ ഒരുസംഘം തടഞ്ഞു

വ്യാഴം, 25 ഒക്‌ടോബര്‍ 2018 (18:02 IST)
ആലപ്പുഴ: ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നൽകിയ ഫാദർ കുര്യക്കോസിന്റെ സംസ്കാരച്ചടങ്ങിനെത്തിയ സിസ്റ്റർ അനുപമയുൾപ്പടെയുള്ള കന്യാസ്ത്രീകളെ ഒരു സംഘം വിശ്വസികൾ തടഞ്ഞു. ചേർത്തല സെയിന്റ് മേരിസ്സ് പള്ളിയിൽ വച്ചായിരുന്നു സംഭവം.
 
ഫാദർ കുര്യാക്കോസിന്റെ സാംസ്കാരച്ചടങ്ങുകൾക്ക് ശേഷമാണ് സംഭവം ഉണ്ടായത്. പള്ളി കോം‌പൌണ്ടിൽ വച്ച് മധ്യമങ്ങളെ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു സംഘം ആളുകൾ തടിച്ചുകൂടുതയും പ്രതിരോധം സൃഷ്ടിക്കുകയുമായിരുന്നു.
 
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ  ഫ്രാങ്കോ മുളക്കലിനെതിരെ ഫാ‍ദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ഫ്രാങ്കോ മുളക്കൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഫാദർ കുര്യക്കോസിനെ ദുരൂഹ സഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണ് എന്നാണ് ഫാദർ കുര്യക്കോസിന്റെ കുടുംബം ആരോപിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശബരിമല പ്രതിഷേധം; സംസ്ഥാനത്താകെ അറസ്റ്റിലായത് 1407 പേർ, കൂടുതൽ ആൾക്കാരെ അറസ്റ്റ് ചെയ്യാൻ നീക്കം