Webdunia - Bharat's app for daily news and videos

Install App

മൂന്ന് തവണ പീഡിപ്പിക്കാൻ ശ്രമം നടന്നു,വിവാദ വെളിപ്പെടുത്തലുകളുമായി സിസ്റ്റർ ലൂസി കളപ്പുര

അഭിറാം മനോഹർ
ഞായര്‍, 1 ഡിസം‌ബര്‍ 2019 (11:50 IST)
മഠങ്ങളിൽ സന്ദർശനത്തിനെത്തുന്നവരെന്ന വ്യാജേന എത്തി വൈദികർ ലൈംഗീകചൂഷണം നടത്താറുണ്ടെന്ന വിവാദവെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര. സിസ്റ്റർ ലൂസി എഴുതിയ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിലാണ് വൈദികർക്കെതിരെ വിവാദവെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. കന്യാസ്ത്രിയായ ശേഷം തനിക്ക് നേരെയും പീഡനശ്രമം ഉണ്ടായതായും ലൂസി കളപ്പുര പുസ്തകത്തിൽ പറയുന്നു. 
 
മൂന്ന് തവണ തന്നെ ലൈംഗീകമായി പീഡിപ്പിക്കുവാൻ വൈദികർ ശ്രമിച്ചുവെന്നാണ് സിസ്റ്റർ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. കൊട്ടിയൂർ പീഡനകേസിലെ പ്രതിയായ ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും പുസ്തകത്തിൽ പറയുന്നു. മുതിർന്ന കന്യാസ്ത്രികൾ യുവതികളായ കന്യാസ്ത്രികളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. 
 
മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രി പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രികളെ പള്ളിമേടകളിലേക്ക് നിർബന്ധമായി പറഞ്ഞയക്കുന്ന പതിവുണ്ടെന്നും അസാധാരണമായ വൈക്രുതങ്ങളാണ് ഇവർ അനുഭവിക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നു.
 
കേരളത്തിൽ കത്തോലിക്കാ സഭ ഗുരുതരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭിക്കാൻ വൈകുന്നത് അനീതിയാണെന്നും നേരത്തെ സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നു
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments