Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുനന്ദ പുഷ്‌ക്കര്‍ ബിജെപിയില്‍ ചേര്‍ന്ന് കാശ്മീരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുകളുമായി സുഹൃത്തിന്റെ പുസ്തകം

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഒരു മികച്ച പൊളിറ്റിക്കല്‍ ലീഡര്‍ ആകുമെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

സുനന്ദ പുഷ്‌ക്കര്‍ ബിജെപിയില്‍ ചേര്‍ന്ന് കാശ്മീരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുകളുമായി സുഹൃത്തിന്റെ പുസ്തകം
, തിങ്കള്‍, 29 ജൂലൈ 2019 (09:06 IST)
സുനന്ദ പുഷ്‌കര്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, ബിജെപിയോട് ചേര്‍ന്ന് കാഷ്മീരില്‍ മത്സരിക്കാന്‍ ആലോചിച്ചിരുന്നുവെന്നും പരാമര്‍ശവുമായി പുതിയ പുസ്തകം. ‘ ദി എക്‌സ്ട്രാഓര്‍ഡിനറി ലൈഫ് ആന്റ് ഡത് ഓഫ് സുനന്ദ പുഷ്‌കർ' എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ കുട്ടിക്കാലം മുതല്‍ ദുരൂഹ മരണം വരെയുള്ള കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്.
 
രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഒരു മികച്ച പൊളിറ്റിക്കല്‍ ലീഡര്‍ ആകുമെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും പുസ്തകത്തിലുണ്ട്. ദുബായില്‍ ബിസിനിസ് വനിതയായി സുനന്ദ വളര്‍ന്നതും ശശി തരൂരിന്റെ ഭാര്യയായി മരിക്കുന്നതും പുസ്തകത്തില്‍ പറയുന്നു. സുനന്ദയുടെ കുട്ടിക്കാലം കന്റോണ്‍മെന്റ് ടൗണിലായിരുന്നു.

തരൂരിന് മുൻപുള്ള സുനന്ദയുടെ രണ്ട് വിവാഹങ്ങളും കാനഡയിലെ ജീവിതകാലവുമെല്ലാം പുസ്തകത്തില്‍
വിവരിക്കുന്നുണ്ട്. സുനന്ദ പുഷ്‌കറിന്റെ സഹപാഠിയും മാധ്യമ സുഹൃത്തുമായ സുനന്ദ മെഹ്തയാണ് പുസ്തകം എഴുതിയത്. രേഖകൾ, അഭിമുഖങ്ങൾ, വിവിധതലങ്ങലിലുള്ള അന്വേഷണങ്ങള്‍ എന്നിവയിലൂടെയാണ് സുനന്ദയുടെ ജീവിതം രചയിതാവ് പകര്‍ത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോൺഗ്രസ് നാഥനില്ലാക്കളരി, ഈ അവസ്ഥയിൽ ദുഖം തോന്നുന്നു, ഉത്തരവാദിത്തമില്ലാത്ത പാർട്ടിയാവരുത്'; തുറന്നടിച്ച് ശശി തരൂർ