Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു; പൊലീസെത്തി വാതിൽ തുറപ്പിച്ചു

രാവിലെ ആറരയോടെയാണ് സംഭവം.

sister lucy
, തിങ്കള്‍, 19 ഓഗസ്റ്റ് 2019 (09:30 IST)
സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടെന്ന് പരാതി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ പോകാതിരിക്കാനാണ് ലൂസി കളപ്പുരയെ മറ്റ് കന്യാസ്ത്രീകള്‍ പൂട്ടിയിട്ടതെന്നാണ് വിവരം. മാനന്തവാടിയിലെ മഠത്തില്‍ പൊലീസെത്തി പൂട്ടിയ വാതില്‍ തുറപ്പിച്ചു. തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും ഇതു മനുഷ്യത്വരഹിതമായ സംഭവമാണെന്നും സിസ്റ്റർ ലൂസി ആരോപിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറിയുടെ വാതില്‍ തുറപ്പിച്ചു. 
 
രാവിലെ ആറരയോടെയാണ് സംഭവം.പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സിസ്റ്റര്‍ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹിതനായ യുവാവിനൊപ്പം മകൾ ഒളിച്ചോടി; നാട്ടിലാകെ 'ആദരാഞ്ജലി' പോസ്റ്റർ പതിപ്പിച്ച് അമ്മ