സ്വര്‍ണ്ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു; ഗൂഢാലോചനയിലെ പ്രധാന കണ്ണിയെന്ന് വ്യക്തം

കഴിഞ്ഞദിവസം രാത്രി പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 ഒക്‌ടോബര്‍ 2025 (08:42 IST)
സ്വര്‍ണ്ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.  ദ്വാരപാലക ശില്പ പാളികളും കട്ടിളയും കടത്തിയ കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കൂടിയായ ഇയാള്‍ പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം. 
 
നേരത്തെ ആരോപണങ്ങളില്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും ഇയാളാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബു ആണെന്ന് വ്യക്തമായിട്ടുണ്ട്. വ്യാജരേഖയുടെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്വര്‍ണ്ണ പാളി വിവാദത്തില്‍ വീഴ്ചയില്‍ പങ്കില്ലെന്ന് മുരാരി ബാബു ആവര്‍ത്തിച്ച് പറയുന്നുണ്ട്. 
 
രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുരാരി ബാബു പറഞ്ഞിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് താന്‍ നല്‍കിയത്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളിലുള്ളവരാണെന്നും മുരാരി ബാബു പറഞ്ഞിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

നിങ്ങള്‍ എടിഎം പിന്‍ നമ്പര്‍ മറന്നുപോകാറുണ്ടോ, ഇക്കാര്യം അറിഞ്ഞിരിക്കണം

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

അടുത്ത ലേഖനം
Show comments