Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഗുരുവായൂര്‍ ക്ഷേത്രത്തിലും കൊള്ള നടക്കുന്നുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

Sabarimala

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 22 ഒക്‌ടോബര്‍ 2025 (18:37 IST)
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലും കൊള്ള നടക്കുന്നുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. 'ശബരിമലയില്‍ മാത്രമല്ല, ഗുരുവായൂരിലും കൊള്ള നടക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ഞാന്‍ അപേക്ഷ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
'രാഷ്ട്രപതി ദ്രൗപതി മുര്‍മു നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിലാണ്. സന്ദര്‍ശന വേളയില്‍ അവര്‍ ശബരിമല ക്ഷേത്രത്തില്‍ അനുഗ്രഹം തേടും. ശബരിമലയില്‍ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളെക്കുറിച്ച് ഞങ്ങള്‍ അവരെ അറിയിച്ചു. ഇത് കേട്ട് രാഷ്ട്രപതി വളരെ ഞെട്ടിപ്പോയി....ദേവസം ബോര്‍ഡ് ബ്രോക്കര്‍മാരുടെ സംഘടനയായി മാറിയിരിക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും എത്ര വര്‍ഷം എത്ര കൊള്ളയടിച്ചുവെന്നും ദൈവത്തിന് മാത്രമേ അറിയൂ' എന്നും ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍