Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

അഭിറാം മനോഹർ

, വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (11:18 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. കുട്ടികളെ ചൂഷണത്തിനിരയാക്കിയെന്ന മൊഴികളില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കും.
 
ഇതുമായി ബന്ധപ്പെട്ട് വീണ്ടും മൊഴിയെടുക്കില്ല. കമ്മിറ്റി നല്‍കിയ മറ്റ് ഇരുപതോളം മറ്റുമൊഴികള്‍ ഗുരുതര സ്വഭാവമുള്ളതാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. കേസിന് സാധ്യതയുള്ള മൊഴി നല്‍കിയവരുടെ പട്ടിക തയ്യാറാക്കി അന്വേഷണസംഘം മേധാവിക്ക് കൈമാറി. അവരില്‍ നിന്നും ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ വീണ്ടും മൊഴി ശേഖരിക്കും. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ അവര്‍ തയ്യാറായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sree Narayana Guru Samadhi 2024: സെപ്റ്റംബര്‍ 21: ശ്രീനാരായണ ഗുരു സമാധി