Webdunia - Bharat's app for daily news and videos

Install App

ആറുവയസുകാരിയുടെ മരണം ഷാള്‍ കുരുങ്ങിയല്ല ! മരണവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞ അയല്‍വാസി പ്രതി

Webdunia
തിങ്കള്‍, 5 ജൂലൈ 2021 (09:26 IST)
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറുവയസുകാരി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. അയല്‍വാസിയായ യുവാവ് തന്നെയാണ് പ്രതി. ചുരക്കുളം എസ്റ്റേറ്റില്‍ അര്‍ജുന്‍ (21) ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കുട്ടിയുടേത് അപകട മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ ഷാള്‍ കുരുങ്ങിയതാകും എന്ന് പൊലീസ് കരുതി. വീടിനുള്ളില്‍ വഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, വിശദമായ അന്വേഷണത്തിനൊടുവില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. 
 
മൃതദേഹ പരിശോധനയില്‍ പീഡനം നടന്നിട്ടുണ്ടോയെന്ന് ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഉടനെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പീഡനം നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെട്ടതോടെ പൊലീസ് രഹസ്യമായി അന്വേഷണം നടത്തി. സംശയം തോന്നിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
മരിച്ച കുട്ടിയുടെ അല്‍വാസിയായ അര്‍ജുനെ പൊലീസ് രണ്ട് തവണ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കുട്ടിയെ പ്രതി ഒരു വര്‍ഷത്തോളം ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയതായി പൊലീസിന് വ്യക്തമായി. കഴിഞ്ഞ മാസം 30ന് അര്‍ജുന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ അര്‍ജുന്‍ പങ്കെടുക്കുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: 'മഴയുണ്ടേ, സൂക്ഷിക്കുക'; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്, ചക്രവാതചുഴി

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നടത്തിയത് ഈ മനുഷ്യനാണ്, അതിന് ചിലവായത്...

അമേരിക്ക വിന്യസിച്ച അന്തര്‍വാഹിനികള്‍ നിരീക്ഷണത്തില്‍; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ

ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments