Select Your Language

Notifications

webdunia
webdunia
webdunia
Saturday, 11 January 2025
webdunia

സുഹൃത്ത് ബലാത്സംഗത്തിനിരയായി, ജോസഫൈൻ പ്രതിക്ക് വേണ്ടി കേസിലിടപെട്ടു: ആരോപണവുമായി മയൂഖ ജോണി

സുഹൃത്ത് ബലാത്സംഗത്തിനിരയായി, ജോസഫൈൻ പ്രതിക്ക് വേണ്ടി കേസിലിടപെട്ടു: ആരോപണവുമായി മയൂഖ ജോണി
, തിങ്കള്‍, 28 ജൂണ്‍ 2021 (12:13 IST)
സുഹൃത്ത് ബലാത്സംഗത്തിനിരയായതായി ഒളിമ്പ്യൻ മയൂഖ ജോണി. 2016ൽ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തുവെന്നും ഇപ്പോഴും പ്രതി പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നതായും മയൂഖ പറയുന്നു.
 
പരാതി എസ്‌പി പൂങ്കുഴലിക്ക് നൽകിയെങ്കിലും മോശമായ സമീപനമാണുണ്ടായത്. വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ കേസിൽ പ്രതിക്കായി ഇടപ്പെട്ടുവെന്നും മയൂഖ ആരോപിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങൾ എടുക്കുകയുമായിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ള വ്യക്തിയായതിനാൽ പ്രതി നിയമനടപടികൾ സ്വാധീനം ഉപയോഗിച്ച് വൈകിപ്പിക്കുകയായിരുന്നുവെന്നും മയൂഖ ജോണി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർജുൻ ആയങ്കി കസ്റ്റംസ് ഓഫീസിൽ ഹാജരായി, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു