കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാമ്പ് കടിച്ചു; കല്ലുതട്ടി മുറിഞ്ഞതാണെന്ന് കരുതി വീട്ടുകാർ; രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

റെയ്‌നാ തോമസ്
വെള്ളി, 10 ജനുവരി 2020 (08:10 IST)
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കല്ലുകൊണ്ട് കൈ പൊട്ടിയെന്ന് കരഞ്ഞുകൊണ്ട് വന്നു അമ്മയോട് പറയുകയായിരുന്നു. ചാലാപ്പള്ളി നികർത്തിൽ രഞ്ജിത്തിന്റെയും ബിൻസിയുടെയും മകൾ അവന്തികയാണ് മരിച്ചത്. 
 
വീടിന്റെ മുറ്റത്തേക്ക് വെള്ളം കയറാതിരിക്കാൻ പുരയിടത്ത് ചുറ്റും കൽക്കെട്ട് നിർമ്മിച്ചിട്ടുണ്ടായിരുന്നു. കൽക്കെട്ടിൽ നിന്ന് കല്ലുകൊണ്ട് മുറിഞ്ഞതാവാം എന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ കുഞ്ഞ് കരച്ചിൽ നിർത്താതെ വന്നതോടെ കുഞ്ഞിനെ സമീപത്തുള്ള ഡോക്‌ടറുടെ വീട്ടിലേക്ക് കൊണ്ടു‌പോവുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് കുഞ്ഞിനെ പാമ്പ് കടിച്ചതായി തിരിച്ചറിഞ്ഞത്. പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments