Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പാമ്പുകടിയേറ്റാൽ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്

Snake Bitten Precautions
പാമ്പുകടിയ്‌ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൂട് അധികമായത് കാരണം ഇഴ ജന്തുക്കൾ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാൽ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകൾക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്റെ ഭാഗമായി കാടും പടർപ്പും കേറാതെയും മാളങ്ങൾ, പൊത്തുകൾ, മുതലായവ സിമന്റോ മറ്റോ ഇട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം.

പാമ്പുകടിയേറ്റാൽ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോൾ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നൽകുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
 
 
വീട്ടിനുള്ളിൽ പാമ്പ് കടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
 
· വീടിനുള്ളിൽ പാമ്പ് കയറാനുള്ള സാധ്യത കുറയ്ക്കാൻ വാതിലുകളും ജനലുകളും അടച്ചിടുക; വിടവുകൾ അടയ്ക്കുക.
· വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക
· നിലത്ത് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കി കിടക്കകൾ ഉപയോഗിക്കുക.
· കൊതുക് വല ഉപയോഗിക്കുന്നത് അധിക സംരക്ഷണം നൽകും
· വീടിനും പരിസരത്തിനും ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക
· വീടിനോട് ചേർന്ന് വിറക്, തൊണ്ട്, ചിരട്ട, തുണികൾ തുടങ്ങിയവയൊന്നും കൂട്ടി വയ്ക്കരുത്
· പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കുക
· വീടിനോട് സമീപത്തുള്ള മാളങ്ങളെല്ലാം അടയ്ക്കുക
· രാത്രിയിൽ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക
· സന്ധ്യ സമയത്തും രാത്രി സമയങ്ങളിലും പുറത്തേക്ക് പോകുമ്പോൾ ടോർച്ച് ഉപയോഗിക്കുക
· കരിയിലകളിലൂടെയും കുറ്റിച്ചെടികളിലൂടെയും നടക്കാൻ ശ്രമിക്കരുത്
· കാൽപാദം സംരക്ഷിക്കുന്ന ചെരുപ്പുകൾ ധരിക്കുക
· ഉറങ്ങുന്നതിന് മുമ്പ് കിടക്കയും പുതപ്പും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
· കിടക്കുന്ന സ്ഥലം ശുചിയായി, സുരക്ഷിതമായി സൂക്ഷിക്കുക
· ചെരുപ്പ്, വസ്ത്രങ്ങൾ, ബാഗ്, ഹെൽമറ്റ്, വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക
· പാമ്പിനെ കണ്ടാൽ അതിനെ പിടിക്കാൻ ശ്രമിക്കാതെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. ഏറ്റവും അടുത്തുള്ള സ്നേക്ക് റെസ്‌ക്യുവേഴ്സിനെ ലഭിക്കാൻ വനം വകുപ്പിന്റെ സർപ്പ ആപ്പ് സഹായിക്കും.
 
പാമ്പുകടി സംഭവിച്ചാൽ പ്രഥമ ശുശ്രൂഷ
 
· പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കരുത്.
· അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറിൽ കിടത്തിയോ ആശുപത്രിയിൽ എത്തിക്കുക
· മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്.
· എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് പ്രധാനം.
· ആശുപത്രിയിലേക്ക് വ്യക്തിയെ കൊണ്ട് പോകുമ്പോൾ കടിച്ച പാമ്പിനെ പിടിച്ചോ, കൊന്നോ കൊണ്ടുപോകേണ്ട ആവശ്യമില്ല. അതിന് നേരം പാഴാക്കരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശ്വാസം എടുക്കാന്‍ പറ്റുന്നില്ല എന്ന് മകന്‍ പറഞ്ഞു, ഡോക്ടര്‍ ഒന്നും ചെയ്തില്ല'; ചിറയിന്‍കീഴ് ആശുപത്രിക്കെതിരെ കുട്ടിയുടെ അച്ഛന്‍