Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാവ്‌ലിന്‍ കേസിലെ വിധി വേനലവധിക്ക് ശേഷം; വിചാരണ കൂടാതെ പിണറായിയെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് സിബിഐ

പിണറായി പെടുമോ?

ലാവ്‌ലിന്‍ കേസിലെ വിധി വേനലവധിക്ക് ശേഷം; വിചാരണ കൂടാതെ പിണറായിയെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് സിബിഐ
കൊച്ചി , വ്യാഴം, 13 ഏപ്രില്‍ 2017 (07:42 IST)
ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. വേനലവധിക്ക് ശേഷം ഹൈക്കോടതി കേസില്‍ വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെ വിട്ടത് നിയമവിരുദ്ധമായ നടപടിയാണെന്ന് സിബിഐ വീണ്ടും ആവർത്തിച്ചു.
 
കുറ്റപത്രം റദ്ദാക്കിയ നടപടിയില്‍ സിബിഐ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ വിചാരണ നടന്നത്. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് പിണറായി വിജയന്‍ അടക്കമുള്ളവരുടെ കുറ്റപത്രം റദ്ദാക്കി വിചാരണ കൂടാതെ വെറുതെവിട്ടതെന്ന് സിബിഐ ഹൈക്കോടതിയെ ഓര്‍മ്മിപ്പിച്ചു. 
 
കേസില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായിരുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവ്‌ലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐ കേസ്. ഇതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബഹിരാകാശം ലൈവ്, അതും 4Kയില്‍ !