Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ശോഭ ചേച്ചി സുരേന്ദ്രന്‍ എന്ത് ബിസിനസ്സാണ് ചെയ്യുന്നത്’; നാട്ടുകാരായ ഞങ്ങള്‍ അറിഞ്ഞില്ലാല്ലോ? ;ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ പൊളിച്ചടുക്കി നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്തിനാ ചേച്ചി ആകെ മൂന്നര സെന്റ് മാത്രം സ്വന്തമായിട്ടുള്ള ആ പാവത്തിനെ ഇങ്ങനെ പറഞ്ഞു നാറ്റിക്കുന്നത്; ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ പൊളിച്ചടുക്കി നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്
കോഴിക്കോട് , വെള്ളി, 4 ഓഗസ്റ്റ് 2017 (09:03 IST)
തനിക്ക് വരുമാനമുണ്ടായതും കാറുവാങ്ങിയതും കൃഷിയിലൂടെയും ഭര്‍ത്താവിന്റെ പരമ്പരാഗത സ്വത്തിലൂടെയുമാണെന്ന ശോഭാ സുരേന്ദ്രന്റെ പ്രസ്ഥാവനയ്ക്കെതിരെ നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. മെഡിക്കല്‍ കോഴ വിവാദവുമായി ബദ്ധപെട്ട് ശോഭാസുരേന്ദേരനെതിരെയും ആരോപണങ്ങള്‍  ഉയര്‍ന്നിരുന്നു. 
 
എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ശോഭയുടെ വീഡിയോ പുറത്ത് വന്നിരുന്നു. തനിക്ക് കൃഷിയിലൂടെയാണ് സമ്പത്തുണ്ടായതെന്നും. ഭര്‍ത്താവിന് പാരമ്പര്യ സ്വത്തും ബിസിനസ്സും ഉണ്ടെന്നായിരുന്നു ശോഭയുടെ വാദം.
എന്നാല്‍ ഈ വാദങ്ങളെ പൊളിച്ചടക്കുന്നതാണ് നാട്ടുകാരനും പ്രവാസി മലയാളിയുമായ ജെനുജനാര്‍ദ്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 
പ്രിയപ്പെട്ട ശോഭ ചേച്ചി.. എന്റെ വീട്ടീന്ന് വെറും മൂന്ന് മിനിറ്റ് നടന്നാ ചേച്ചീടെ വീടെത്തും.. സുരേന്ദ്രന് കൃഷിപ്പണിയും ബിസിനസ്സും ഉള്ള കാര്യം ഇത്രയും കാലം ഒളിച്ചു വച്ചതിന് ഞാന്‍ ചേച്ചിയോടു പിണക്കാണ്.. ആട്ടെ ഇനി നാട്ടില്‍ വരുമ്പൊ ഒന്ന് പറഞ്ഞു തരണേ…. സുരേട്ടന്‍ എന്ത് ബിസിനസ്സാണ് ചെയ്യുന്നതെന്ന്.. ! ഒരു നാട്ടുകാരനായ എനിക്കതറിയില്ല എന്ന് പറഞ്ഞാനാണക്കേടല്ലെ….
 
കുറച്ചു ദിവസം മുന്‍പ് കുടിച്ചവശനായി വന്ന സുരേട്ടനുമായി പൊരിഞ്ഞ അടി നടന്നിരുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞ് ഞാനറിഞ്ഞിരുന്നു.. അന്ന് പോലീസ് വണ്ടി സൈറണ്‍ മുഴക്കി വന്ന് നാട്ടുകാരുടെയൊക്കെ സാന്നിദ്ധ്യത്തില്‍ രണ്ടു പേരെയും താക്കീത് ചെയ്ത് വിട്ടത് മറക്കാന്‍ സമയമായിട്ടില്ലല്ലൊ!. എന്നിട്ടും എന്തിനാ ചേച്ചി ആകെ മൂന്നര സെന്റ് മാത്രം സ്വന്തമായിട്ടുള്ള ആ പാവത്തിനെ ഇങ്ങനെ പറഞ്ഞു നാറ്റിക്കുന്നത്.. 
 
ചേച്ചി 25 ലക്ഷത്തിന്റെ ഒരു കാറ് വാങ്ങിയത് സുരേട്ടന്റെ ബിസ്സിനസില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ടാണെന്ന് പറഞ്ഞാല്‍ സുരേട്ടന് കഞ്ചാവ് ബിസ്സിനസ്സ് ആണോ എന്ന് നാട്ടുകാര്‍ സംശയിച്ചു പോകില്ലെ… ഇത്ര മനോഹരമായി കള്ളം അവതരിപ്പിക്കാന്‍ ചേച്ചിക്കല്ലാതെ മറ്റൊരു നേതാവിനും കഴിയുമെന്ന് തോന്നുന്നില്ല കെട്ടൊ.. മൂക്കുതലക്കാരല്ലാത്ത ആരും വിശ്വസിച്ചു പോകും.. ചേച്ചി കള്ളനോട്ടിന്റെ വിഹിതം പറ്റിയെന്നൊന്നും ഞാന്‍ പറയില്ലട്ടൊ.. അത് മ്മടെ മൂക്കോലക്കാര്‍ക്ക് നാണക്കേടല്ലെ… ഇനി ഈ വീഡിയൊ കണ്ട് മൂക്കുതലക്കാരുടെ അഭിപ്രായം എന്താണെന്ന് നോക്കാം…

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയത്തിന് കണ്ണും കാതുമില്ലെന്ന് പണ്ടാരോ പറഞ്ഞത് ശരിയാണ്! - ഈ പ്രണയകഥ വായിച്ചാല്‍ മനസ്സിലാകും