Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ ഹര്‍ത്താലിനെ ഒറ്റപ്പെടുത്തണം'; പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആഹ്വാനം

സെപ്റ്റംബര്‍ 23 വെള്ളിയാഴ്ചയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

'ഈ ഹര്‍ത്താലിനെ ഒറ്റപ്പെടുത്തണം'; പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആഹ്വാനം
, വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (15:47 IST)
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. മത വര്‍ഗീയ വാദികളുടെ ഹര്‍ത്താലിനെ കേരളം ഒന്നടങ്കം പുച്ഛിച്ചു തള്ളണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ ഹര്‍ത്താല്‍ വിജയിച്ചാല്‍ അത് ആഭ്യന്തര വകുപ്പിന്റെയും പൊതു ജനങ്ങളുടെയും പരാജയമാണെന്നും നിരവധി പേര്‍ വാര്‍ത്തയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നു. ഹര്‍ത്താലിനെതിരെ ആഭ്യന്തര വകുപ്പ് ശക്തമായി നടപടികള്‍ സ്വീകരിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
അതേസമയം, സെപ്റ്റംബര്‍ 23 വെള്ളിയാഴ്ചയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ എന്‍ഐഎ റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കേരളത്തില്‍ നിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്തെന്ന പേരില്‍ 22 പേരെയാണ് സംസ്ഥാനത്തു നിന്ന് പിടികൂടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്