Webdunia - Bharat's app for daily news and videos

Install App

‘വ്യാജ’ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍, നടന്നത് ട്രയല്‍ റണ്‍; മോശം സ്വഭാവമുള്ളവര്‍ സേനയില്‍ വേണ്ട - ഡിജിപി

‘വ്യാജ’ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍, നടന്നത് ട്രയല്‍ റണ്‍; മോശം സ്വഭാവമുള്ളവര്‍ സേനയില്‍ വേണ്ട - ഡിജിപി

Webdunia
വ്യാഴം, 19 ഏപ്രില്‍ 2018 (16:10 IST)
തിങ്കളാഴ്‌ച നടന്ന വ്യാജ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്‌നാഥ് ബെഹ്‌റ.

വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ട്രയല്‍ റണ്ണാണ് ഈ ഹര്‍ത്താല്‍. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും റെയ്‌ഡും സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഡിജിപി  വ്യക്തമാക്കി.  

ഹര്‍ത്താലിന്റെ പേരില്‍ പിടിയിലായവരുടെ പശ്ചാത്തലം പരിശോധിക്കും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ആക്രമണം അഴിച്ചുവിടാനാണ് നീക്കം നടന്നത്. വിഷയത്തില്‍ ശക്തമായ അന്വേഷണം തുടരുകയാണെന്നും ഡി ജി പി പറഞ്ഞു. വര്‍ഗീയ വിദ്വേഷം വളർത്തുന്ന ഏത് പ്രവൃത്തിയും തടയണം. മതസൗഹാർദ്ദം തകർക്കുന്ന നടപടികൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

മോശം സ്വഭാവമുള്ളവർ സേനയിൽ വേണ്ട. മൂന്നാം മുറയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പൊലീസിലെ കുറച്ചു പേര്‍ മാത്രമാണ് പ്രശ്‌നക്കാരെന്നും ഡി ജി പി കൂട്ടിച്ചേര്‍ത്തു.

മോശം സ്വഭാവക്കാരെ കണ്ടെത്തി നേരായ മാർഗത്തിലാക്കാൻ പരിശീലനം നൽകണം. പിന്നെയും നന്നായില്ലെങ്കില്‍ പിരിച്ചുവിടാൻ നടപടി സ്വീകരിക്കണം. ഐജി, എസ്പി എന്നിവർ ഈ കർശന നിർദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments