Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ആവര്‍ത്തിക്കില്ല, സുരക്ഷ ശക്തമാക്കും; മാപ്പുപറഞ്ഞ് സുക്കർബർഗ്

ഇനി ആവര്‍ത്തിക്കില്ല, സുരക്ഷ ശക്തമാക്കും; മാപ്പുപറഞ്ഞ് സുക്കർബർഗ്

ഇനി ആവര്‍ത്തിക്കില്ല, സുരക്ഷ ശക്തമാക്കും; മാപ്പുപറഞ്ഞ് സുക്കർബർഗ്
ലണ്ടൻ , തിങ്കള്‍, 26 മാര്‍ച്ച് 2018 (08:40 IST)
അ​ഞ്ചു കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ വീ​ണ്ടും മാ​പ്പു​പ​റ​ഞ്ഞ് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. സ്വകാര്യവിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വിവരശേഖരണ ഏജന്‍സി ചോര്‍ത്തിയെന്ന ആരോപണത്തിലാണ് ബ്രി​ട്ടീ​ഷ് പ​ത്ര​ങ്ങ​ളി​ൽ ന​ൽ​കി​യ പ​ര​സ്യ​ത്തിലൂടെ ഫേസ്‌ബുക്ക് മാപ്പ് പറഞ്ഞത്.

നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങളിൽ നിക്ഷിപ്തമാണ്. അത് ഞങ്ങള്‍ക്കു സാധിച്ചില്ലെങ്കിൽ അതിനു ഞങ്ങൾ അർഹരല്ലെന്നുമാണ് മു​ഴുവന്‍​ പേ​ജ് പ​ര​സ്യ​ത്തി​നു ഫേസ്‌ബുക്ക് ന​ൽ​കി​യ ത​ല​ക്കെ​ട്ട്.

സമാനരീതിയില്‍ വിവരശേഖരണം നടത്തുന്ന ആപ്പുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ സ്വകാര്യതാനിയമങ്ങള്‍ ലംഘിക്കുന്നവയെ മുഴുവന്‍ നിരോധിക്കുമെന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.

2014ൽ ഒരു യൂണിവേഴ്സിറ്റി ഗവേഷകൻ സൃഷ്ടിച്ച ആപ്പിലൂടെ ലക്ഷക്കണക്കിനുപേരുടെ വിവരങ്ങൾ ചോർന്നത്.  ഒരുതരത്തിൽ ഒരു വിശ്വാസവഞ്ചനയായിരുന്നു അത്. അന്ന് കൂടുതലൊന്നും തനിക്ക് ചെയ്യാനായിരുന്നില്ല. എന്നാൽ അത് ഇനിയൊരിക്കലും സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ ഇപ്പോൾ എടുക്കുകയാണെന്നും സുക്കര്‍ബര്‍ഗ്  വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പെ​ണ്‍​കു​ട്ടി​ക​ൾ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ ഒ​ഴി​വാക്കണം’: ഉപദേശവുമായി ബി​ജെ​പി എം​എ​ൽ​എ