Webdunia - Bharat's app for daily news and videos

Install App

ഉമ്മൻചാണ്ടിക്ക് തല്‍ക്കാലം ആശ്വസിക്കാം; സരിതയുടെ ലൈംഗിക പീഡനപരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം - സോളാർ റിപ്പോർട്ടിൽ ഉടൻ കേസെടുക്കില്ല

സരിതയുടെ ലൈംഗിക പീഡനപരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം - സോളാർ റിപ്പോർട്ടിൽ ഉടൻ കേസെടുക്കില്ല

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (18:18 IST)
സോളാര്‍ കേസിന്റെ നിയമോപദേശത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഉടൻ കേസെടുക്കില്ല. സരിത എസ് നായരുടെ ലൈംഗിക പീഡനപരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

ലൈംഗിക ബന്ധം സരിതയുടെ സമ്മതത്തോടെയാണെന്നാണ് മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. അതിനാല്‍ സമ്മതപ്രകാരമാണെന്ന് ലൈംഗീകബന്ധം നടന്നതെന്ന് വ്യഖ്യാനം വരാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ പോലും കാരണമാകാമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സരിതയുടെ കത്തിൽ അന്വേഷണത്തിനുശേഷം മാത്രം കേസെടുക്കുന്നതാണു ഉചിതം. എന്നാൽ ലൈംഗിക ബന്ധവും അഴിമതിയിൽപ്പെടുമെന്ന വാദം നിലനിൽക്കും. കൃത്യതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍ വേണ്ടതെന്നും നിയമോപദേശത്തിൽ പറയുന്നു.

കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ജസ്‌റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments